/indian-express-malayalam/media/media_files/2026/01/24/9-budget-friendly-european-cities-from-india-2026-01-24-14-51-53.jpg)
/indian-express-malayalam/media/media_files/2026/01/24/turkey-2026-01-24-14-52-04.jpg)
തുർക്കി
ചരിത്രവും സംസ്കാരവും ഇഴചേർന്നു കിടക്കുന്ന ഇസ്താംബുൾ ആണ് തുർക്കിയിലെ പ്രധാന ആകർഷണം. ഇസ്താംബുൾ ഏഷ്യയുടെയും യൂറോപ്പിന്റെയും സംഗമഭൂമി കൂടിയാണ്. ദിവസേനയുള്ള ചിലവ്: ഏകദേശം 10,000 രൂപ
/indian-express-malayalam/media/media_files/2026/01/24/poland-2026-01-24-14-52-04.jpg)
പോളണ്ട്
ചരിത്രവും ആധുനികതയും ഒത്തുചേരുന്ന നാടാണ് പോളണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളും മനോഹരമായ പഴയ നഗരങ്ങളും ഇവിടെ കാണാം. കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണവും താമസവും പോളണ്ട് വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ചിലവ്: ഏകദേശം 9,000 രൂപ
/indian-express-malayalam/media/media_files/2026/01/24/georgia-2026-01-24-14-52-04.jpg)
ജോർജിയ
ചരിത്രപ്രേമികൾക്കും ഹൈക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് ജോർജിയ. കൊക്കേഷ്യൻ മലനിരകളുടെ സൗന്ദര്യവും തനതായ ഭക്ഷണരീതിയും സഞ്ചാരികളെ ആകർഷിക്കുന്നു. ദിവസേനയുള്ള ചിലവ്: ഏകദേശം 10,000 രൂപ
/indian-express-malayalam/media/media_files/2026/01/24/czech-republic-2026-01-24-14-52-05.jpg)
ചെക്ക് റിപ്പബ്ലിക്ക്
യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പ്രാഗ് ചെക്ക് റിപ്പബ്ലിക്കിലാണ്. പഴയ കൊട്ടാരങ്ങളും കല്ലുപാകിയ തെരുവുകളും കൊണ്ട് സമ്പന്നമായ ഈ രാജ്യം ബജറ്റ് ഫ്രണ്ട്ലിയുമാണ്. ദിവസേനയുള്ള ചിലവ്: ഏകദേശം 10,000 രൂപ
/indian-express-malayalam/media/media_files/2026/01/24/latvia-2026-01-24-14-52-05.jpg)
ലാത്വിയ
യൂറോപ്പിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ലാത്വിയ. അവിടുത്തെ മനോഹരമായ ആർട്ട് നൂവോ വാസ്തുവിദ്യയും പുരാതന തെരുവുകളും നിങ്ങളെ വിസ്മയിപ്പിക്കും. വെറും 5000 രൂപയ്ക്ക് ലാത്വിയയിൽ ഒരു ദിവസം ചിലവഴിക്കാം എന്നത് ബജറ്റ് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ്.
/indian-express-malayalam/media/media_files/2026/01/24/croatia-2026-01-24-14-52-05.jpg)
ക്രൊയേഷ്യ
ദിവസേനയുള്ള ചിലവ്: ഏകദേശം 12,000 രൂപ തെളിനീർ ഒഴുകുന്ന കടൽതീരങ്ങളും പ്രകൃതിഭംഗിയുമാണ് ക്രൊയേഷ്യയുടെ പ്രത്യേകത. പട്ടികയിൽ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം ചിലവ് കൂടുതലാണെങ്കിലും അവിടുത്തെ കാഴ്ചകൾ ആ തുകയ്ക്ക് അർഹമാണ്.
/indian-express-malayalam/media/media_files/2026/01/24/bulgaria-2026-01-24-14-52-05.jpg)
ബൾഗേറിയ
സോവിയറ്റ് കാലഘട്ടത്തിലെ സ്മാരകങ്ങളും സെന്റ് അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ പോലുള്ള നിർമ്മിതികളും ബൾഗേറിയയെ വ്യത്യസ്തമാക്കുന്നു. യൂറോപ്യൻ വേനൽക്കാലം ആസ്വദിക്കാൻ പറ്റിയ മികച്ച ഇടമാണിത്. ദിവസേനയുള്ള ചിലവ്: ഏകദേശം 10,000 രൂപ
/indian-express-malayalam/media/media_files/2026/01/24/hungary-2026-01-24-14-52-05.jpg)
ഹംഗറി
സംസ്കാരം, വാസ്തുവിദ്യ, രുചികരമായ ഭക്ഷണം - ഇവ മൂന്നും ചേരുന്ന രാജ്യമാണ് ഹംഗറി. തലസ്ഥാനമായ ബുഡാപെസ്റ്റിലെ രാത്രികാഴ്ചകൾ ലോകപ്രശസ്തമാണ്. ദിവസേനയുള്ള ചിലവ്: ഏകദേശം 10,000 രൂപ
/indian-express-malayalam/media/media_files/2026/01/24/romania-2026-01-24-14-52-05.jpg)
റൊമാനിയ
വേനൽക്കാല യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് റൊമാനിയ. വാസ്തുവിദ്യാ വിസ്മയങ്ങളും പ്രകൃതിഭംഗി നിറഞ്ഞ ഗ്രാമങ്ങളും റൊമാനിയയുടെ പ്രത്യേകതയാണ്. ട്രാൻസിൽവാനിയയിലെ കോട്ടകൾ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ദിവസേനയുള്ള ചിലവ്: ഏകദേശം 9,000 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us