/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-fi-2026-01-19-12-07-12.jpg)
സംയുക്ത മേനോൻ
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-1-2026-01-19-12-08-13.jpg)
മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി ചുരുങ്ങിയ കാലം കൊണ്ട് വളർന്ന നടിയാണ് സംയുക്ത.
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-2-2026-01-19-12-08-13.jpg)
തന്റെ അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ടും മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമാ ലോകത്തും ഇന്ന് സംയുക്ത സുപരിചിതയാണ്.
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-3-2026-01-19-12-08-13.jpg)
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സംയുക്ത തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് തെലുങ്ക് സിനിമാ വ്യവസായത്തിൽ സംയുക്ത ഇന്ന് ഒരു ഭാഗ്യ നായികയായാണ് അറിയപ്പെടുന്നത്.
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-4-2026-01-19-12-08-14.jpg)
ഭീംല നായക്, ബിംബിസാര, സർ സാർ, വിരൂപാക്ഷ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംയുക്തയെ തെലുങ്കിലെ മുൻനിര നായികമാരുടെ പട്ടികയിൽ എത്തിച്ചു. ഓരോ ചിത്രത്തിലും തന്റെ ലുക്കിലും അഭിനയശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-5-2026-01-19-12-08-14.jpg)
2016-ൽ പുറത്തിറങ്ങിയ 'പോപ്കോൺ' എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ 2018-ൽ ടൊവിനോ തോമസ് നായകനായ 'തീവണ്ടി' എന്ന ചിത്രത്തിലെ 'ദേവി' എന്ന കഥാപാത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായത്.
/indian-express-malayalam/media/media_files/2026/01/19/samyuktha-menon-traditional-photos-6-2026-01-19-12-08-14.jpg)
കാഞ്ചീപുരം സാരിയിൽ നാടൻ സുന്ദരിയായുള്ള സംയുക്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാകുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us