ടവലുകൾ അണുവിമുക്തമാക്കുന്നതിനുളള ടിപ്‌സുകള്‍

ഓരോ തവണ ടവലുകൾ ഉപയോഗിക്കുമ്പോഴും നമ്മുടെ ശരീരത്തിലെ ബാക്ടീരിയകള്‍ ടവലിലേക്കും കയറിക്കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

towel, ie malayalam

കൈ കഴുകിയതിനുശേഷം കൈകള്‍ തുടയ്ക്കാനും കുളി കഴിഞ്ഞ് ശരീരം തുടയ്ക്കാനുമുപയോഗിക്കുന്ന ടവലുകൾ നന്നായ് വൃത്തിയാക്കാറുണ്ടോ?

നനവുള്ളതിനെയും ചൂടുള്ളതിനെയും എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന ടവലുകൾ ബാക്ടീരിയകള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ്. ഓരോ തവണ ടവലുകൾ ഉപയോഗിക്കുമ്പോഴും നമ്മുടെ ശരീരത്തിലെ ബാക്ടീരിയകള്‍ ടവലിലേക്കും കയറിക്കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അധികസമയങ്ങളിലും ഇരുണ്ട കുളിമുറികള്‍ക്കുള്ളിലാകും ഈ ടവലുകൾ വിരിച്ചിടുക, ഇത് അസുഖമുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാം.

അരിസോണ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളിജിസ്റ്റായ ചാള്‍സ് ജെര്‍ബ നടത്തിയ പഠനത്തില്‍, 90 ശതമാനം ബാത്ത്റൂം ടവലുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും ഇതില്‍ തന്നെ 14 ശതമാനം ഇ-കോളി ബാക്ടീരിയകളെ വഹിക്കുന്നതുമായി കണ്ടെത്തി. നമ്മളില്‍ പലരും അറിയാതെ ഈ ടവലുകൾ ഉപയോഗിച്ച് ശരീരം വീണ്ടും തുടയ്ക്കുമ്പോള്‍ കൂടുതല്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ശരീരത്തിലെത്തുന്നു. അങ്ങനെ അഴുക്ക് പിടിച്ച ടവലുകൾ ഉപയോഗിച്ച് ശരീരം തുടയ്ക്കുമ്പോള്‍ സ്വയം വൃത്തിയായ് സൂക്ഷിക്കുന്നതിനുളള നിങ്ങളുടെ ശ്രമങ്ങള്‍ വൃഥാവിലാവുന്നു. അതുകൊണ്ടാണ് അണുബാധകളൊഴിവാക്കാന്‍ ടവലുകൾ തുടര്‍ച്ചയായ് കഴുകാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ടവലുകൾ വൃത്തിയായ് സൂക്ഷിക്കുന്നതിന് നിങ്ങള്‍ക്കുള്ള ചില ടിപ്സുകളാണ് ഇനി പറയുന്നത്.

1.ടവലുകൾ പതിവായ് കഴുകുക

ഇതാണ് വിദഗ്ധര്‍ കൂടുതല്‍ ഊന്നിപ്പറയുന്ന കാര്യം. മൂന്ന് മുതല്‍ അഞ്ചുതവണ വരെ ഉപയോഗിച്ച ശേഷം ടവലുകൾ കഴുകണമെന്നാണ് അമേരിക്കന്‍ ക്ലീനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഗല്‍ഭര്‍ പറയുന്നത്. എന്നാല്‍ സാധാരണ സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയാലും ബാക്ടീരിയകള്‍ക്ക് അതിനെ അതിജീവിക്കാനാകുമെന്നതിനാല്‍, ഓക്സിജന്‍ ബ്ലീച്ചുള്ള സോപ്പ് പൊടി ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകണമെന്നാണ് ജെര്‍ബ ടൈം ഡോട് കോമിലെഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.

2. നനവോടെ ടവലുകൾ അലസമായ് ഇടരുത്

കുളിമുറിയിലോ വാഷിങ് മെഷീനിലോ നനവോടെ തന്നെ ടവലുകൾ അലസമായ് ഇടരുതെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നുകില്‍ ഡ്രയറില്‍ ഇട്ട് ഉണക്കുക, അല്ലെങ്കില്‍ ധാരാളം വായുസഞ്ചാരമുള്ള മുറിയില്‍ ഉണക്കാനിടുക. അങ്ങനെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാം.

3. വിനാഗിരി ചേര്‍ക്കുക

ടവലിന്‍റെ നൂലിഴകളിലുള്ള രാസ അവശിഷ്ടങ്ങളും കുഴമ്പ് രൂപത്തിലുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സോപ്പ് പൊടിക്കൊപ്പം ഒരു കപ്പ് വൈറ്റ് വിനാഗിരി കൂടി ചേര്‍ക്കുന്നത് വൃത്തിയാക്കല്‍ എളുപ്പമാക്കുമെന്ന് ഹോം സ്റ്റൈലിസ്റ്റായ ലോറൈന്‍ ലെയ തന്‍റെ ബ്ലോഗില്‍ പറയുന്നത്.

4. ഒരേ ടവല്‍ ദീര്‍ഘനാളുപയോഗിക്കുന്നത് ഒഴിവാക്കുക

അധികം വിലയില്ലാത്ത ഗുണമേന്മ കുറഞ്ഞ ടവലുകള്‍ ദീര്‍ഘനാള്‍ ഉപയോഗിക്കരുത്. ഇത്തരം ടവലുകള്‍ ചൂടുവെള്ളത്തിലിട്ടാല്‍ നൂലിഴകള്‍ വളരെ വേഗം അകന്നുപോവും. ഒരുപാട് പഴയ ടവല്‍ നന്നായ് വെള്ളം വലിച്ചെടുക്കില്ലെന്ന് മാത്രമല്ല, കാണാന്‍ പറ്റാത്ത ധാരാളം ബാക്ടീരിയകളുടെ വാസസ്ഥലവുമാണെന്ന് ഓര്‍മിക്കുക. ഉപയോഗശൂന്യമാണെന്ന് കണ്ടാല്‍ ടവലുകള്‍ ഉപേക്ഷിക്കാന്‍ മടിക്കരുത്.

5. ടവലുകള്‍ പങ്കിട്ട് ഉപയോഗിക്കരുത്

ആഢംബര ബാത്ത്റൂം നിര്‍മാതാക്കളായ ഡ്രെഞ്ച് 2019ല്‍ നടത്തിയ ഒരു പഠനത്തില്‍, ദമ്പതികള്‍ ഒരേ ടവലുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരസ്രവങ്ങളിലൂടെ പല തരത്തിലുള്ള അണുബാധകളും ത്വക്ക് രോഗങ്ങളും പകരാനിടയുണ്ടെന്ന് കണ്ടെത്തി. അതുകൊണ്ട് പങ്കാളിയുമായോ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളുമായോ ടവലുകള്‍ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.

Read in English: Towels can contain germs; follow these hygiene tips

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Towels can contain germs hygiene tips

Next Story
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചുവന്ന കഞ്ഞിred kanji, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com