മലയാള സിനിമയിലെ യുവ നടന്മാരിൽ ഫാഷൻ ട്രെൻഡുകൾ നല്ല രീതിയിൽ പിന്തുടരുന്ന താരമാണ് ടെവിനോ തോമസ്. സിനിമയുടെ പ്രൊമോഷനുകൾക്കു മറ്റും എത്തുമ്പോൾ ടൊവിനോ ധരിക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ തല്ലുമാല എന്ന ചിത്രത്തിന്റെ പ്രോമോഷൻ സമയത്ത് താരം അണിഞ്ഞ് ഷർട്ടാണിത്. ഒരുപാട് ഫാഷൻ പരീക്ഷണങ്ങൾ ചെയ്തിട്ടുള്ള ചിത്രമാണ് തല്ലുമാല. മണവാളൻ വസീം എന്ന ടൊവിനോ അവതരിപ്പിച്ച കഥാപാത്രം വളരെയധികം ഫാഷൻ പിന്തുടരുന്ന കഥാപാത്രമാണ്. വസീം മാത്രമല്ല ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അതേ രീതിയിൽ തന്നെയാണ്. നായികാ കഥാപാത്രമായ ബീപാത്തു ഒരു ഫാഷൻ ബ്ലോഗർ കൂടിയാണ്. കഥാപാത്രത്തിന്റെ അതേ സവിശേഷത ചിത്രത്തിന്റെ പ്രമോഷൻ സയങ്ങളിലും ടൊവിനോയും മറ്റ് അഭിനേതാക്കളും നിലനിർത്തിയിരുന്നു.
മെർസേലോ ബുർലോൺ എന്ന ലക്ഷ്വറി ബ്രാൻഡിന്റെ ഷർട്ടാണ് തല്ലുമാല പ്രൊമോഷൻ സമയത്ത് ടൊവിനോ അണിഞ്ഞത്.നൂറു ശതമാനം കോട്ടൻ മെറ്റീരിയലാണ് ഷർട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറ്റാലിയൻ സ്ട്രീറ്റ് ഫാഷനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ലോങ്ങ് സ്ളിവും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങുമാണ് ഷർട്ടിന്റെ മറ്റൊരു പ്രത്യേകത.52,215 രൂപായണ് ഈ ലക്ഷ്വറി ഷർട്ടിന്റെ വില.
ജുഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’, ഡോക്ടർ ബിജു ഒരുക്കുന്ന ‘അദൃശ്യ ജാലകം’ എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ. ‘അജയന്റെ രണ്ടാം മൂഴം’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.