/indian-express-malayalam/media/media_files/2026/01/30/kochi-tourist-spots-2026-01-30-16-44-34.jpg)
ഇനി പോക്കറ്റ് കാലിയാക്കാത വീക്കൻഡ് ട്രിപ്പ് പോകാം | ചിത്രം: ഫ്രീപിക്
നഗരത്തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരു വാരാന്ത്യം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ നിരവധി 'ഹിഡൻ സ്പോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയും ലുലു മാളും ഒക്കെ വിട്ട് അല്പം മാറി ചിന്തിച്ചാൽ കൊച്ചിയിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ മനോഹരമായ ഇടങ്ങൾ കണ്ടെത്താനാകും. കായൽക്കാറ്റും പച്ചപ്പും നിറഞ്ഞ ഈ സ്ഥലങ്ങൾ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവഴിക്കാൻ അനുയോജ്യമാണ്. കൊച്ചിയിൽ അധികം അറിയപ്പെടാത്ത, എന്നാൽ തീർച്ചയായും സന്ദർശിക്കേണ്ട 5 സ്ഥലങ്ങൾ താഴെ നൽകുന്നു.
Also Read: അതിരപ്പള്ളി മാത്രമല്ല, കേരളത്തിൽ ഒളിഞ്ഞുകിടക്കുന്ന ഈ 5 വെള്ളച്ചാട്ടങ്ങളും സഞ്ചാരികളുടെ മനം മയക്കും
പൈപ്പിൻ ചുവട്
കടമക്കുടിക്ക് സമീപമുള്ള അതിമനോഹരമായ ഒരു കായലോര ഗ്രാമമാണിത്. കൊച്ചിയിലെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ ഭംഗി ആസ്വദിക്കാൻ പറ്റിയ ഒരിടം. വൈകുന്നേരങ്ങളിൽ കായൽക്കാറ്റേറ്റ് സൂര്യാസ്തമയം കാണാൻ നിരവധി സഞ്ചാരികൾ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്.
Also Read: നെതർലൻഡ്സോ വെനീസോ അല്ല ഇത് കേരളത്തിലാണ്, ഗ്രാമീണ ഭംഗി നുകരാൻ ഇവിടേയ്ക്ക് പോന്നോളൂ
ചിറ്റൂർ കായൽ തീരം
നഗരത്തിനടുത്ത് തന്നെയാണെങ്കിലും വളരെ ശാന്തമായ ഒരിടമാണിത്. കായലിനോട് ചേർന്നുള്ള പഴയ പള്ളിയും പരിസരവും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാണ്. ബോട്ടിംഗിനും കായൽ കാഴ്ചകൾക്കും പറ്റിയ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
നെട്ടൂർ കായൽ നടപ്പാത
രാവിലെയും വൈകുന്നേരങ്ങളിലും നടക്കാനും വിശ്രമിക്കാനും പറ്റിയ മനോഹരമായ ഒരു വാട്ടർഫ്രണ്ട് നടപ്പാതയാണിത്. നെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഈ പ്രദേശം അധികം ബഹളങ്ങളില്ലാത്ത ഒരു വാരാന്ത്യ സങ്കേതമാണ്.
Also Read: തായ്‌ലൻഡല്ല, യൂറോപ്യൻ ഭംഗിയുള്ള കേരളത്തിലെ ഹിഡൻ ബീച്ചുകളാണിത്
മംഗളവനം പക്ഷി സങ്കേതം
കൊച്ചിയുടെ ഹൃദയഭാഗത്ത് ഹൈക്കോടതിക്ക് സമീപമാണെങ്കിലും പലരും സന്ദർശിക്കാത്ത ഒരിടമാണിത്. 'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ഇവിടെ കണ്ടൽക്കാടുകളും നിരവധി ദേശാടന പക്ഷികളും ഉണ്ട്. പ്രകൃതി സ്നേഹികൾക്ക് ഒരല്പനേരം ശാന്തമായി ഇരിക്കാൻ ഇവിടം സഹായിക്കും.
കുമ്പളങ്ങി
ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമമാണിത്. ചീനവലകളും നാടൻ ഭക്ഷണവും കായൽ വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കായലിലെ മിന്നാമിന്നി വെളിച്ചം കാണാൻ സാധിക്കുന്ന ഭാഗ്യമുണ്ടെങ്കിൽ നിങ്ങളുടെ യാത്ര അവിസ്മരണീയമാകും.
Read More: ഗോവൻ വൈബ് ഇനി കേരളത്തിലും, ഇതാ 5 ഹിഡൻ സ്പോട്ടുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us