scorecardresearch
Latest News

ആരോഗ്യകാര്യത്തിൽ അൽപ്പംകൂടി സ്മാർട്ടാവാം; ഈ 5 ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ?

ആരോഗ്യപരിപാലനത്തിന് സഹായിക്കുന്ന നിരവധി ഹെൽത്ത് ആപ്പുകൾ ലഭ്യമാണ്. അത്തരത്തിൽ 5 മികച്ച ആപ്പുകൾ പരിചയപ്പെടാം

ആരോഗ്യകാര്യത്തിൽ അൽപ്പംകൂടി സ്മാർട്ടാവാം; ഈ 5 ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ?

സ്മാർട്ട് ഫോണുകളുടെ വ്യാപകമായതിനൊപ്പം തന്നെ, നമ്മുടെ ജോലികൾ എളുപ്പമാക്കുന്ന നിരവധി ആപ്പുകളും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നല്ലൊരു സുഹൃത്തിന്റെയോ ഫിറ്റ്നസ്സ് വിദഗ്ധന്റെയോ പ്രാവിണ്യത്തോടെ നിങ്ങളെ കാര്യങ്ങൾ കൃത്യമായി ഓർമിപ്പിക്കാൻ സഹായിക്കുന്ന ഹെൽത്ത് ആപ്പുകളും ഇന്ന് യുവാക്കൾക്കിടയിൽ ജനപ്രീത നേടുകയാണ്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സഹായിക്കുന്ന, ജീവിതരീതി സുഗമമാക്കുന്ന 5 ആപ്പുകളെ പരിചയപ്പെടാം.

പെഡോമീറ്റർ (Pedometer)
നിങ്ങൾ ഒരു ദിവസം എത്ര ചുവടുകൾ നടന്നു? എത്ര കലോറി എരിച്ചു കളഞ്ഞു? ഇതൊക്കെ കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കുന്ന ആപ്പ് ആണിത്. 10000 സ്റ്റെപ്പുകളാണ് ഈ ആപ്പ് നിർദ്ദേശിക്കുന്ന ഐഡിയൽ ടാർഗറ്റ്. എന്നാൽ ഓരോരുത്തർക്കും ആവശ്യാനുസരണം അവരുടെ ടാർഗറ്റ് ക്രമീകരിക്കാം. ഒരു ദിവസം രാവിലെ മുതൽ അർദ്ധരാത്രി വരെയുള്ള നിങ്ങളുടെ ശരീരത്തിന്റെ ചലനങ്ങൾ കൃത്യമായി അടയാളപ്പെടുത്താനും കലോറി കാൽക്കുലേറ്റ് ചെയ്യാനുമെല്ലാം പെഡോമീറ്റർ സഹായിക്കും.

വാട്ടർ റിമൈൻഡർ (Water Reminder)
മനുഷ്യശരീരത്തിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ഏറെ അത്യന്താപേക്ഷികമായൊരു ഘടകമാണ് വെള്ളം. പൂർണ ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നാണ് കണക്ക്. അതായത് ഏകദേശം രണ്ടര ലിറ്ററോളം വെള്ളം. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ചര്‍മ്മത്തിന്റെ തിളക്കം നിലനിർത്താനുമെല്ലാം വെള്ളം ആവശ്യമാണ്. എന്നാൽ ജീവിതതിരക്കിൽ പലപ്പോഴും ആളുകൾ കൃത്യമായി വെള്ളം കുടിക്കാൻ മറന്നുപോവും. വെള്ളം കുടിക്കാൻ മറന്നുപോവുന്നവരാണോ നിങ്ങൾ? എങ്കിൽ വാട്ടർ റിമൈൻഡർ ആപ്പുകൾ നിങ്ങൾക്കുള്ളതാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ഇത്തരം ആപ്പുകൾ നിങ്ങളെ സഹായിക്കും.

ഫാസ്റ്റിംഗ് ആപ്പുകൾ (Intermittent Fasting)
ശരീരഭാരം കുറയ്ക്കാനായി നിരവധിയേറെ പേർ ഇന്ന് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം) പിൻതുടരുന്നുണ്ട്. ലളിതമായി പറഞ്ഞാൽ ഒരാൾ 8 മണിക്കൂറിനുള്ളിൽ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂർ ഉപവസിക്കുന്ന രീതിയാണ് ഇത്. എപ്പോൾ ഭക്ഷണം കഴിച്ചുവെന്ന് മാർക്ക് ചെയ്യാനും അടുത്ത ഭക്ഷണം എപ്പോൾ കഴിക്കണം എന്നൊക്കെ ഓർമ്മപ്പെടുത്താനും ഫാസ്റ്റിംഗ് ആപ്പുകൾ സഹായിക്കും.

മൈ കലണ്ടർ (My Calender)
സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമായൊരു ആപ്പാണിത്. ആർത്തവ ദിനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും ഗർഭിണിയാവാനുള്ള ഏറ്റവും മികച്ച സമയമേതെന്ന് മനസ്സിലാക്കാനും ഓവുലേഷൻ ദിനങ്ങൾ എപ്പോഴാണെന്ന് മനസ്സിലാക്കാനുമൊക്കെ ഈ ആപ്പ് സഹായിക്കും. തിരക്കേറിയ ജീവിതത്തിനിടയിൽ പീരീഡ്സ് ഡേറ്റ് പലരും മറന്നുപോവാറുണ്ട്. എന്നാൽ ആർത്തവത്തിനു മൂന്നു ദിവസം മുൻപു തന്നെ ഈ ആപ്പ് നിങ്ങളെ അലേർട്ട് ചെയ്യും. മൈ കലണ്ടർ മാത്രമല്ല, ആർത്തവ ദിവസങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ഡെയ്ലി യോഗ (Daily Yoga)
യോഗ ചെയ്യാൻ ഇഷ്ടമുള്ളവർക്ക് സഹായകരമായൊരു ആപ്പ് ആണിത്. യോഗ ദിനചര്യയായി പിൻതുടരാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ടിപ്സുകളും ടൈമറുകളും ഉപയോഗിച്ച് നിങ്ങളുടെ വ്യായാമ സെഷനുകൾ ട്രാക്കുചെയ്യാനുമാകും.

(തയ്യാറാക്കിയത്: അജീഷ്മ, മാസ്റ്റർ ഓഫ് മാനേജ്മെന്റ് ഇൻ ഹോസ്പിറ്റാലിറ്റി, മരിയൻ കോളേജ് കുട്ടിക്കാനം)

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Top 5 health and fitness apps