അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് തക്കാളി. നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ തക്കാളി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചർമ്മത്തിനും മികച്ചതാണ് തക്കാളി.
തക്കാളി അസിഡിറ്റി സ്വഭാവമുള്ളതാണ്. അവയിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. തക്കാളി കൊണ്ടുള്ള മാസ്ക് ഉപയോഗിക്കുകയോ അല്ലെങ്കിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടുകയോ ചെയ്യാം.
തക്കാളി പോലെ തന്നെ തേനിനും ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. തേനിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ എണ്ണമയം നീക്കം ചെയ്യുക മാത്രമല്ല, ഈർപ്പവും മൃദുലവുമായി നിലനിർത്തുകയും ചെയ്യുന്നു.
തക്കാളിയും തേനും ഉപയോഗിച്ച് ചർമ്മം തിളക്കമുള്ളതാക്കാൻ സൂപ്പർ ഒരു ഫെയ്സ് മാസ്ക് തയ്യാറാക്കാവുന്നതാണ്. പഴുത്ത തക്കാളിയുടെ നീര് എടുത്ത്, അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇതിനൊപ്പം കുറച്ച് തൈരും കൂടി (ഓപ്ഷണൽ) ചേർക്കാം. ഇവയെല്ലാം നന്നായി മിക്സ് ചെയ്തശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ക്ലെൻസിങ്, ഡീ-ടാനിംഗ്, തിളക്കമുള്ള ഗുണങ്ങളാൽ പേരുകേട്ടതാണ് തക്കാളി. എന്നിരുന്നാലും, ദിവസവും തക്കാളി മുഖത്ത് പുരട്ടുന്നത് അഭികാമ്യമല്ല, ഇത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കും. ആഴ്ചയിൽ 2-3 തവണ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.