scorecardresearch

ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട? ഇതാ ചില എളുപ്പ വഴികൾ

ബ്ലാക്ക്‌ഹെഡ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായ കാര്യമായി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല

ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട? ഇതാ ചില എളുപ്പ വഴികൾ

പലരും നേരിടുന്ന പ്രശ്നമാണ് ബ്ലാക്ക്ഹെഡ്സ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും അടിഞ്ഞുകൂടുമ്പോഴാണ് ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത്. ബ്ലാക്ക്‌ഹെഡ് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായ കാര്യമായി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ലെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടൽ ഗുപ്ത പറയുന്നത്.

ബ്ലാക്ക്ഹെഡ്സിനെ നീക്കം ചെയ്യാൻ ഫലപ്രദമായ ചില വഴികളും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

സാലിസിലിക് ആസിഡ്: നേരിയ ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാൻ മികച്ചതാണിത്. ഈ ബീറ്റാ ഹൈഡ്രോക്‌സി ആസിഡ് അധിക എണ്ണ നീക്കം ചെയ്യാനും ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് കോശങ്ങളെ എക്സ്ഫോളിയേറ്റ് ചെയ്യാനും സഹായിക്കുന്നു.

റെറ്റിനോയിഡുകൾ: ബ്ലാക്ക്ഹെഡ്സ് കൂടുതലാണെങ്കിൽ റെറ്റിനോയിഡുകൾ പരീക്ഷിക്കുക.

ബെന്റോണൈറ്റ് ക്ലേ: ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നും സുഷിരങ്ങളിൽ നിന്നും അധിക എണ്ണ നീക്കം ചെയ്യാനും ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

അസെലിക് ആസിഡ്: ഈ ആസിഡ് ബ്ലാക്ക്ഹെഡ്സുകളെ ഇല്ലാതാക്കും, മുഖക്കുരു മൂലമുണ്ടാകുന്ന നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കും.

AHAs: ഗ്ലൈക്കോളിക് ആസിഡും ലാക്റ്റിക് ആസിഡും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ സഹായിക്കും.

മുകളിൽ പറഞ്ഞവയൊക്കെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും ഒരു പുതിയ ചർമ്മസംരക്ഷണ ഉൽപ്പന്നം/ചികിത്സ പരീക്ഷിക്കുന്നതിന് മുമ്പ് എപ്പോഴും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കണമെന്ന് അവർ പറഞ്ഞു.

Read More: വരണ്ട ചർമ്മമാണോ പ്രശ്നം? മറികടക്കാൻ ഈ 3 കാര്യങ്ങൾ ചെയ്യൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: To combat blackheads trust these ingredients