/indian-express-malayalam/media/media_files/2025/11/26/washing-jeans-fi-2025-11-26-13-50-38.jpg)
ജീൻസ് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ചിത്രം: ഫ്രീപിക്
എല്ലാവരുടെയും വാർഡ്രോബിലെ ഒഴിച്ചുകൂടാനാവാത്ത ഒരവിഭാജ്യ ഘടകമാണ് ജീൻസ്. കാലം മാറുന്നതിനനുസരിച്ച് ഫാഷൻ മാറിയാലും ജീൻസിന് അതിന്റേതായ പ്രാധാന്യം എന്നും ഉണ്ടാകും. എന്നാൽ, ഒരുപാട് പണം കൊടുത്ത് വാങ്ങിയ പ്രിയപ്പെട്ട ജീൻസിന്റെ നിറം കഴുകി കഴുകി മങ്ങിപ്പോകുന്നത് ഏതൊരാൾക്കും സങ്കടകരമായ കാര്യമാണ്. ഡെനിം തുണികളുടെ പ്രത്യേകത കാരണം, അവ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് നിറം മങ്ങി പഴയ രൂപത്തിലാകാൻ സാധ്യതയുണ്ട്.
Also Read: വെളുത്ത വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച നിറങ്ങൾ നീക്കം ചെയ്യാൻ ഇനി ഇങ്ങനെ ചെയ്തു നോക്കൂ
നിങ്ങളുടെ ജീൻസിന്റെ യഥാർത്ഥ നിറവും ഗുണവും ദീർഘകാലത്തേക്ക് നിലനിർത്താൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചൂടുവെള്ളത്തിൽ കഴുകുന്ന രീതി, അമിതമായ സോപ്പ് ഉപയോഗം, വെയിലത്ത് അധികനേരം ഉണക്കുന്നത്, എന്നിവയെല്ലാം ജീൻസിന്റെ നിറം പെട്ടെന്ന് മങ്ങാൻ കാരണമാവാം. എങ്ങനെ നിറം മങ്ങാതെ നിങ്ങളുടെ ജീൻസ് കഴുകിയെടുക്കാം:
Also Read: തുളസിയില ഒരുപിടി മതി, ഇനി മുറിക്കുള്ളിൽ ദിവസം മുഴുവൻ സുഗന്ധം നിൽക്കും
- അമിതമായി സ്ക്രബ് ചെയ്തും ഉരച്ചും കഴുകിയാൽ ജീൻസിൻ്റെ ഇഴകൾ അതിവേഗം അയഞ്ഞുപോകു,. ഒപ്പം നിറവും മങ്ങും.
- മെഷീൻ വാഷ് ആണെങ്കിൽ അകഭാഗം പുറത്തേയ്ക്കിട്ട് കഴുകുന്നതാണ് ഉത്തമം. കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കാം.
- കട്ടി കൂടിയ ഡിറ്റർജൻ്റുകൾ ജീൻസ് കഴുകാൻ ഒഴിവാക്കാം. വാഷിങ് ലിക്വിഡുകൾ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
- നേരിട്ട് വെയിലത്തിട്ട് ഉണങ്ങുന്നത് അതിവേഗം നിറം മങ്ങുന്നതിനു കാരണമാകും.
Also Read: കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാൻ ഒരു വിദ്യയുണ്ട്
- ദിവസവും ഒരേ ജീൻസ് തന്നെ ധരിക്കുന്നത് അതിവേഗം മുഷിയുന്നതിനു കാരണമാകും. അവ ഉപയോഗിച്ചതിനു ശേഷം എയർ ട്രൈ ചെയ്തു സൂക്ഷിക്കാം. ഇടവിട്ടുള്ള ദിവസങ്ങളിൽ വീണ്ടും ഉപയോഗിക്കാം.
- ജീൻസ് ബ്രാൻഡ് നിർദ്ദേശിക്കുന്ന തരത്തിലുള്ള വാഷിങ് രീതി മാത്രം തിരഞ്ഞെടുക്കുക.
Read More: ഗർഭകാലത്തും ട്രെൻഡ് സെറ്ററായി സോനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us