scorecardresearch

ഉണർന്ന ഉടൻ ഇങ്ങനെ ചെയ്യൂ, ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാം

മടുപ്പോടെയും തളർച്ചയോടെയും എഴുന്നേൽക്കുന്നത് ആ ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും

മടുപ്പോടെയും തളർച്ചയോടെയും എഴുന്നേൽക്കുന്നത് ആ ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും

author-image
Lifestyle Desk
New Update
Morning Routine

പ്രഭാതശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടു വരാം | ചിത്രം: ഫ്രീപിക്

നമ്മുടെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്നത് ആ ദിവസത്തെ പ്രഭാതമാണ്. മടുപ്പോടെയും തളർച്ചയോടെയും എഴുന്നേൽക്കുന്നത് ആ ദിവസത്തെ മുഴുവൻ മോശമായി ബാധിക്കാം. എന്നാൽ ചില ലളിതമായ ശീലങ്ങളിലൂടെ ഓരോ പ്രഭാതവും കൂടുതൽ ഉന്മേഷപ്രദമാക്കാൻ നമുക്ക് സാധിക്കും. അതിനുള്ള 5 വഴികൾ ഇവയാണ്:

Advertisment

Also Read: തിളക്കവുമുള്ള ചർമ്മത്തിന് മുൻ മിസ് വേൾഡ് മാനുഷി ചില്ലറിൻ്റെ രഹസ്യക്കൂട്ട്

കൃത്യസമയത്തിന് അല്പം മുൻപേ എഴുന്നേൽക്കാം

അവസാന നിമിഷം ധൃതിപിടിച്ച് എഴുന്നേൽക്കുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കും. അതിനാൽ ജോലിക്ക് പോകാനോ മറ്റ് കാര്യങ്ങൾക്കോ തയ്യാറെടുക്കുന്നതിന് 15-20 മിനിറ്റ് മുൻപേ എഴുന്നേൽക്കാൻ ശ്രമിക്കാം. ഇത് നിങ്ങൾക്ക് സ്വന്തമായി കുറച്ചു സമയം നൽകുകയും ശാന്തമായി ദിവസം തുടങ്ങാൻ സഹായിക്കുകയും ചെയ്യും.

ശരീരം ഹൈഡ്രേറ്റ് ചെയ്യാം

ഏകദേശം 7-8 മണിക്കൂർ ഉറക്കത്തിന് ശേഷം നമ്മുടെ ശരീരം സ്വാഭാവികമായും നിർജ്ജലീകരണത്തിന് വിധേയമായിട്ടുണ്ടാകും. അതിനാൽ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ദഹനപ്രക്രിയയ്ക്കും ഉന്മേഷത്തിനും കൂടുതൽ നല്ലതാണ്.

Also Read: 40കളിലും തിളക്കമുള്ള ചർമ്മത്തിന് ഒരു ആയുർവേദ രഹസ്യക്കൂട്ട്

വ്യായാമം ശീലമാക്കുക

പ്രഭാതത്തിൽ അല്പനേരം വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇത് നടത്തമോ, യോഗയോ, ലളിതമായ സ്ട്രെച്ചിംഗ് വ്യായാമങ്ങളോ ആകാം. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ മനസ്സിനെ സന്തോഷിപ്പിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നൽകുകയും ചെയ്യുന്നു.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ഫൈബർ എന്നിവ അടങ്ങിയ പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട, ഓട്‌സ്, പഴങ്ങൾ, നട്‌സ് എന്നിവ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഉച്ചവരെ തളർച്ചയില്ലാതെ ഇരിക്കാനും സഹായിക്കും.

Also Read: ഓറഞ്ച്, പൈനാപ്പിൾ, പപ്പായ എന്നിവ ദിവസവും കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ക്രിയാത്മകമായി ചിന്തിക്കുക

പ്രഭാതത്തിൽ ഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിക്കുന്നതിന് പകരം മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. നല്ല സംഗീതം കേൾക്കുകയോ, പുസ്തകം വായിക്കുകയോ, ധ്യാനിക്കുകയോ ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കും. ഇന്നത്തെ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറിയ പ്ലാൻ തയ്യാറാക്കുന്നതും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.

Read More: പുതുവർഷത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാം, ഈ മാറ്റങ്ങൾ കൊണ്ടുവരൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: