/indian-express-malayalam/media/media_files/2025/05/02/ZikNzl1G6vhjdNInMXzm.jpg)
കണ്ണുകൾക്കും പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/02/summer-eye-care-1-833146.jpg)
ത്രിഫല
കടുക്ക നെല്ലിക്ക് എന്നിവ ചേർന്നതാണ് ത്രിഫല. ഇതിന് ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളുണ്ട്. ത്രിഫല പൊടിയിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ രൂപത്തിലാക്കാം. ഇത് കണ്ണിനു ചുറ്റും പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/02/summer-eye-care-2-795141.jpg)
റോസ് വാട്ടർ
റോസ് വാട്ടറിൽ പഞ്ഞി മുക്ക് കണ്ണിനു മുകളിൽ വച്ച് കുറച്ചു സമയം വിശ്രമിക്കാം. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഉത്തമം.
/indian-express-malayalam/media/media_files/2025/05/02/summer-eye-care-3-715338.jpg)
കറ്റാർവാഴ ജെൽ
കറ്റാർവാഴയ്ക്ക് കൂളിങ് സവിശേഷതകളുണ്ട്. കറ്റാർവാഴയുടെ ജെൽ പ്രത്യേകമെടുത്ത് കണ്ണിനു ചുറ്റും പുരട്ടാം. അല്ലെങ്കിൽ അത് പഞ്ഞിയിൽ മുക്കി ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു മുകളിൽ വയ്ക്കാം.
/indian-express-malayalam/media/media_files/2025/05/02/summer-eye-care-4-705342.jpg)
ചന്ദനപ്പൊടി
ചന്ദനപ്പൊടിയിലേയ്ക്ക് റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/05/02/summer-eye-care-5-190144.jpg)
നെയ്യ്
ശുദ്ധമായ നെയ്യ് കണ്ണിനടിയിൽ പുരട്ടുന്നത് ഏറെ ഗുണകരമാണ്. ഇത് കണ്ണിനടിയിലെ കറുപ്പ്, വരണ്ട ചർമ്മം, ചൂട്, ചുളിവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/05/02/summer-eye-care-6-638935.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇവ കൂടാതെ കടുത്ത വേനലിൽ സൺഗ്ലാസ് ധരിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us