scorecardresearch

എ സി ഇട്ടാൽ കറന്റ് ബില്ല് കൂടുന്നുണ്ടോ? വഴിയുണ്ട്

എസിയുടെ താപനില സെറ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നമ്മുക്കുണ്ട്. താപനില എത്രത്തോളം കുറയ്ക്കുന്നുവോ  അത്രത്തോളം പെട്ടെന്ന് തന്നെ മുറിയുടെ താപനില തണുക്കും എന്നത് തികച്ചും തെറ്റിധാരണ മാത്രമാണ്

എസിയുടെ താപനില സെറ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നമ്മുക്കുണ്ട്. താപനില എത്രത്തോളം കുറയ്ക്കുന്നുവോ  അത്രത്തോളം പെട്ടെന്ന് തന്നെ മുറിയുടെ താപനില തണുക്കും എന്നത് തികച്ചും തെറ്റിധാരണ മാത്രമാണ്

author-image
Bhagyalakshmi G
New Update
Air Conditioner |  Electricity consumption

ശരിയായ താപനില തിരഞ്ഞെടുത്തില്ല എങ്കിൽ അത് ഏറ്റവും അധികം ബാധിക്കുക വൈദ്യുതി ഉപയോഗത്തെയാണ്

വേനൽ (Summer) ചൂട് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അന്തരീക്ഷതാപനിലയിലെ ഈ വ്യതിയാനം ശരീരോഷ്മാവിനെയും കാര്യമായിത്തന്നെ ബാധിക്കും. ഈ സമയത്ത് വിപണിയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞു പോകുന്നത് എയർകണ്ടീഷനുകളാണ് (എസി).

Advertisment

നിരവധി ഓഫറുകളിൽ പല വിധത്തിലള്ള എസികള്‍ വിപണിയിൽ ലഭ്യമാണ്. എന്നാൽ എസി വാങ്ങുവാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും ബോധവാൻമാരായിരിക്കുക. അല്ലെങ്കിൽ  മുറിയിലെ ചൂട് കുറയുന്നതിനോടെപ്പം വൈദ്യുതി (electricity) ബില്ല് വർദ്ധിച്ചു കൊണ്ടിരിക്കും. ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ അത്തരം അമിത ഊർജ്ജ ഉപയോഗം കുറയ്ക്കാവുന്നതേയുള്ളൂ. 

എയർകണ്ടീഷണർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം

തണുപ്പിന്റെ ആധിക്യം: എസിയുടെ താപനില സെറ്റ് ചെയ്യുന്നതിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നമ്മുക്കുണ്ട്. നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു വസ്തുത കൂടിയാണിത്. താപനില എത്രത്തോളം കുറയ്ക്കുന്നുവോ  അത്രത്തോളം പെട്ടെന്ന് തന്നെ മുറിയുടെ താപനില തണുക്കും എന്നത് തികച്ചും തെറ്റിധാരണ മാത്രമാണ്. ഏതു താപനിലയിലാണെങ്കിലും മുറി തണുക്കുവാൻ തുല്യസമയം വേണ്ടി വരും. തണുപ്പിന്റെ ആധിക്യത്തിൽ മാത്രമേ വ്യത്യാസം കാണൂ. വേനൽക്കാലത്ത് എസി പ്രവർത്തിക്കേണ്ട ശരിയായ താപനില 75 ഫാരൻഹീറ്റ് അഥവ 25.5  ഡിഗ്രി സെൽഷ്യസ് ആണെന്ന് ഗ്ലോബൽ ഹീറ്റിങ് ആന്റ് എയർ കണ്ടീഷനിങ് സോളാർ വ്യക്തമാക്കുന്നുണ്ട്.

അനുയോജ്യമായ താപനിലയുടെ തിരഞ്ഞെടുപ്പ്: ശരിയായ താപനില തിരഞ്ഞെടുത്തില്ല എങ്കിൽ അത് ഏറ്റവും അധികം ബാധിക്കുക വൈദ്യുതി ഉപയോഗത്തെയാണ്.  നിങ്ങൾ ഓരോ താപനില കൂട്ടുമ്പോഴും മൂന്നു മുതൽ നാല് ശതമാനം വരെ ഊർജ്ജമാണ് സംരക്ഷിക്കുന്നതെന്ന് ദി എനർജി ആന്റ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. താപനില ഓരോ തവണ കുറയ്ക്കുമ്പോഴും എസി കംപ്രസർ കൂടുതൽ നേരം പ്രവർത്തിക്കേണ്ടതായി വരുന്നു. ഇതിലൂടെ ഉണ്ടാകുന്ന ഊർജ്ജ നഷ്ടം വളരെ വലുതാണ്.

Advertisment

ഇടയ്ക്കിടെ താപനില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതും വൈദ്യുതി ഉപയോഗത്തെ ബാധിക്കും. അതിനാൽ നമുക്ക് അനുയോജ്യമായ ഒരു താപനിലയിൽ കഴിവതും എസി ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. സ്ഥിരമായ താപനില നിലനിർത്തുന്നത് എളുപ്പത്തിൽ ഉറങ്ങാനും ഉറക്കത്തിൻ്റെ ഗുണനിലവാരം  ഉറപ്പാക്കാനും സഹായിക്കും.

സ്ലീപ്പ് മോഡ് അല്ലെങ്കിൽ ടൈമർ: പല എസികൾക്കും ഇപ്പോൾ സ്ലീപ്പ് മോഡ് അല്ലെങ്കിൽ ടൈമർ ഫങ്ഷൻ ഉണ്ട്. അത് ശരിയായി ഉപയോഗിക്കുന്നത് ഊർജ്ജ സംരക്ഷണത്തിന് സഹായിക്കും. ഉറങ്ങുന്ന സമയത്തോ അല്ലെങ്കിൽ പുറത്തായിരിക്കുമ്പോഴോ ഈ ഫങ്ഷൻ പ്രയോജനപ്പെടുത്തുക. അങ്ങനെ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 30 ശതമാനം വരെ അങ്ങനെ സംരക്ഷിക്കാൻ സാധിക്കുമെന്ന് വിദഗ്ദർപറയുന്നു.

തെർമോസ്റ്റാറ്റിന്റെ സ്ഥാനം: നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ നിന്നും വാതിൽ ജനൽ എന്നിവയിൽ നിന്നും മാറി വേണം എസിയുടെ തെർമ്മോസ്റ്റാറ്റ് സ്ഥാപിക്കുവാൻ.  വീടിനുള്ളിൽ തണുപ്പ് കൂടാതെയും കുറയാതെയും  ഉചിതമായ താപനില നിലനിർത്തി പ്രവർത്തിക്കുന്നതിന് ഇത് എസിയെ സഹായിക്കും.

വെന്റിലേഷനുകൾ: പുറത്തു നിന്നുള്ള വായു അകത്തേയ്ക്ക് പ്രവേശിക്കുവാൻ കാരണമാകുന്ന വാതിലുകളും ജനലുകളും മറ്റു വിടവുകളും ക്രിത്യമായി സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. മുറിക്കുള്ളിലെ താപനില നിയന്തിച്ചു നിർത്തുന്നതിന് ഇത് സഹാകരമാകും.

ഇൻസുലേറ്റഡ് ആയ കർട്ടനുകൾ, വെനീഷൻ/റോമന്‍ ബ്ലൈണ്ടുകള്‍ ഉപയോഗിക്കുന്നതും നന്നായിരിക്കും. കൂടാതെ അന്തരീക്ഷ താപനിലയിൽ വ്യത്യാസം ഉണ്ടാകുന്നതിനനുസരിച്ച് വാതിലുകളും ജനലുകളും തുറന്നിടാനും മറക്കേണ്ട. എസി ഉപയോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണത്തിനും ഇത് സഹായിക്കും.

ഇൻവെർട്ടർ എസി: വില കൂടുതലായതിനാൽ പലപ്പോഴും ഇൻവെർട്ടർ ഇല്ലാത്ത എസി തിരഞ്ഞെടുക്കുവാൻ നമ്മൾ നിർബന്ധിതരാകാറുണ്ട്.  ഇൻവെർട്ടർ ഉള്ള എസി, കംപ്രസറിന്റെ വേഗത നിയന്ത്രിച്ച് താപനില നിലർത്തും. അധിക ഊർജ്ജ ഉപയോഗത്തെ തടയാൻ ഇത് സഹായിക്കും. 

എസി സർവീസിങ്: അന്തരീക്ഷത്തിലെ പൊടിയും മറ്റും എസി ഫിൽറ്ററുകളുടെ പ്രവർത്തനക്ഷമതയെ കുറയ്ക്കും. അത് അമിതമായ വൈദ്യുതി ഉപയോഗത്തിന് കാരണമാകും. കൃത്യമായ ഇടവേളകളിൽ ഫിൽറ്ററുകളും മറ്റും പൊടി കളഞ്ഞ് വൃത്തിയായി സൂക്ഷിക്കുന്നത് എസി ദീർഘനാൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന്  സഹായിക്കും.


Summer Electricity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: