scorecardresearch

കെമിക്കൽ ലിക്വിഡുകൾ വേണ്ട, ബാത്റൂം ടൈലിലെ മഞ്ഞക്കറകൾ നീക്കം ചെയ്യാനുള്ള വിദ്യ അടുക്കളയിലുണ്ട്

ഈർപ്പം നനവ് സോപ്പിൻ്റെ അംശം തുടങ്ങി പലതും ബാത്റൂം ടൈലുകളിലെ മഞ്ഞക്കറയ്ക്ക് കാരണമായേക്കാം. ഇനി അത് വൃത്തിയാക്കാൻ വില കൂടിയ ക്ലീനിങ് ലിക്വിഡുകൾ വാങ്ങിക്കൂട്ടേണ്ട, പകരം ഈ പൊടിക്കൈകൾ പരീക്ഷിക്കാം

ഈർപ്പം നനവ് സോപ്പിൻ്റെ അംശം തുടങ്ങി പലതും ബാത്റൂം ടൈലുകളിലെ മഞ്ഞക്കറയ്ക്ക് കാരണമായേക്കാം. ഇനി അത് വൃത്തിയാക്കാൻ വില കൂടിയ ക്ലീനിങ് ലിക്വിഡുകൾ വാങ്ങിക്കൂട്ടേണ്ട, പകരം ഈ പൊടിക്കൈകൾ പരീക്ഷിക്കാം

author-image
Lifestyle Desk
New Update
Remove Yellow Stains FI

ബാത്റൂം വൃത്തിയായി സൂക്ഷിക്കാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്

കാലക്രമേണ ബാത്റൂം ടൈലുകൾ മഞ്ഞനിറമാകുന്നത് സാധാരണമാണ്. കഠിനജലത്തിലെ ലവണങ്ങൾ, ഈർപ്പം, സോപ്പ് അവശിഷ്ടങ്ങൾ, പൂപ്പൽ എന്നിവ അടിഞ്ഞുകൂടുന്നതാണ് ടൈലുകളുടെ തിളക്കം നഷ്ടപ്പെടാൻ കാരണം. നിങ്ങളുടെ ബാത്റൂം ടൈലുകളും മഞ്ഞനിറമായിട്ടുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ടതില്ല. ചില ലളിതമായ വിദ്യകളിലൂടെ  ടൈലുകളെ പഴയതുപോലെ തിളക്കമുള്ളതാക്കാം.  ഈ വിദ്യകൾ വളരെ കുറഞ്ഞ ചിലവിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. 

Advertisment

Also Read: റൂം ഫ്രഷ്നറുകൾ വേണ്ട, ഇനി വീടിനകം സുഗന്ധപൂരിതമാക്കാൻ ഇതാ പൊടിക്കൈ

ബേക്കിംഗ് സോഡയും വിനാഗിരിയും

അഴുക്കും മഞ്ഞക്കറകളും നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ മികച്ചതാണ്. വിനാഗിരി ഒരു അണുനാശിനിയായി പ്രവർത്തിച്ച് ബാക്ടീരിയകളെയും പൂപ്പലിനെയും നശിപ്പിക്കുന്നു. ടൈലുകളിൽ ആവശ്യത്തിന് ബേക്കിംഗ് സോഡ വിതറിയ ശേഷം അതിനു മുകളിൽ വിനാഗിരി സ്പ്രേ ചെയ്യുക. 10-15 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് ടൈലുകൾക്ക് തിളക്കം നൽകും.

നാരങ്ങാനീരും ഉപ്പും ചേർത്ത പേസ്റ്റ്

നാരങ്ങയിലെ സിട്രിക് ആസിഡും ഉപ്പിന്റെ പരുപരുത്ത സ്വഭാവവും ചേരുമ്പോൾ കഠിനമായ മഞ്ഞക്കറകൾ എളുപ്പത്തിൽ ഇളകിപ്പോരും. ടൈലുകളിൽ നാരങ്ങാനീര് പുരട്ടിയ ശേഷം ഉപ്പ് ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നത് ടൈലുകളുടെ തിളക്കം വർദ്ധിപ്പിക്കും.

Also Read:എത്ര ശ്രമിച്ചിട്ടും പോകുന്നില്ലേ? ടൈൽസിലെ വിട്ടുമാറാത്ത ഏത് കറയും ഇനി സിംപിളായി മായിക്കാം

ബ്ലീച്ചും ചൂടുവെള്ളവും

മഞ്ഞനിറമായ ടൈലുകൾ ആഴത്തിൽ വൃത്തിയാക്കാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന രീതിയാണിത്. അര ബക്കറ്റ് ചെറുചൂടുവെള്ളത്തിൽ രണ്ട് അടപ്പ് ബ്ലീച്ച് ചേർത്ത് കലർത്തുക. ഒരു സ്പോഞ്ച് ഉപയോഗിച്ച് കറകളുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനുശേഷം നന്നായി കഴുകിക്കളയാം.

ടൂത്ത്പേസ്റ്റ്

സോപ്പിന്റെ അവശിഷ്ടങ്ങളും ചെറിയ മഞ്ഞപ്പുള്ളികളും നീക്കം ചെയ്യാൻ ടൂത്ത്പേസ്റ്റ് സഹായിക്കും. ഒരു ബ്രഷിൽ അല്പം പേസ്റ്റ് എടുത്ത് കറകളുള്ള ഭാഗത്ത് നേരിട്ട് ഉരയ്ക്കുക. പിന്നീട് കഴുകിക്കളയുന്നത് ടൈലുകളുടെ തിളക്കം തിരിച്ചുകൊണ്ടുവരാൻ സഹായിക്കും.

Also Read: മൂട്ട ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഇതാ പൊടിക്കൈകൾ

ഡിഷ് വാഷിംഗ് ലിക്വിഡും ചൂടുവെള്ളവും

ദിവസേന ടൈലുകൾ വൃത്തിയാക്കാൻ ഒരു മഗ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കാം. ഒരു സ്പോഞ്ച് ഉപയോഗിച്ച് ടൈലുകൾ തുടച്ചു വൃത്തിയാക്കുന്നത് ദുർഗന്ധം ഒഴിവാക്കാനും ബാത്റൂം ഫ്രഷ് ആയി നിലനിർത്താനും സഹായിക്കും.

ബാത്ത്റൂം തിളക്കത്തോടെ നിലനിർത്താൻ ചില ടിപ്‌സുകൾ

ബാത്ത്റൂം ടൈലുകൾ എപ്പോഴും തിളക്കമുള്ളതായിരിക്കാൻ ആഴ്ചയിൽ രണ്ടുതവണയെങ്കിലും വെള്ളമൊഴിച്ച് കഴുകാം. കുളി കഴിഞ്ഞാലുടൻ ഭിത്തിയിലെയും തറയിലെയും ഈർപ്പം തുടച്ചുനീക്കാൻ ശ്രദ്ധിക്കുക. ബാത്റൂമിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നത് ഈർപ്പവും പൂപ്പലും കുറയ്ക്കാൻ സഹായിക്കും. രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാതെ ബാത്റൂം വൃത്തിയാക്കാൻ മുകളിൽ പറഞ്ഞ ലളിതമായ വിദ്യകൾ പരീക്ഷിക്കാവുന്നതാണ്.

Read More: പാറ്റകളും പല്ലികളും ഇനി ശല്യമാകില്ല, വീടിനകം ഫ്രഷായിരിക്കാൻ ഒരു മുറി നാരങ്ങ മതി

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: