/indian-express-malayalam/media/media_files/2026/01/10/facial-ice-cubes-fi-2026-01-10-15-55-05.jpg)
ടാനകറ്റാൻ ഫേഷ്യൽ ഐസ് ക്യൂബ് | ചിത്രം: ഫ്രീപിക്
സൂര്യാതപവും പൊടിയും മലിനീകരണവും നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുന്ന പ്രധാന വില്ലന്മാരാണ്. കഠിനമായ വെയിലത്ത് പുറത്തിറങ്ങി വന്നാൽ ചർമ്മം കരുവാളിക്കുന്നതും മുഖക്കുരു വരുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിനായി ബ്യൂട്ടി പാർലറുകളെ ആശ്രയിച്ച് ബ്ലീച്ചോ ഫേഷ്യലോ ചെയ്യുന്നവരാണ് അധികവും.
Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ
എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ചികിത്സകൾക്ക് പകരം വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. ഫ്രീസറിൽ തയ്യാറാക്കി വെക്കാവുന്ന പ്രത്യേക 'ഫേസ് ക്യൂബുകൾ' ഇതിനായി നമുക്ക് ഉപയോഗിക്കാം. ചർമ്മത്തിലെ ടാൻ മാറ്റുന്നതിനൊപ്പം സുഷിരങ്ങൾ അടയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഐസ് ക്യൂബ് മസാജ് സഹായിക്കും.
വിറ്റാമിൻ ഇ ക്യാപ്സ്യൂൾ
കുറച്ച് വെള്ളത്തിലേയ്ക്ക് വിറ്റാമിൻ ഇ ക്യപ്സ്യൂൾ പൊട്ടിച്ചൊഴിക്കാം. ശേഷം അത് ഐസ് ട്രേയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം ചർമ്മം മസാജ് ചെയ്യാൻ ഉപയോഗിക്കാം.
Also Read: കരുവാളിപ്പ് മാറി ചർമ്മം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട, ഈ കൂട്ട് മതി
കറ്റാർവാഴ ക്യൂബ്
കറ്റാവാഴയുടെ ജെൽ പ്രത്യേകം എടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം. അത് നന്നായി അരച്ചെടുക്കാം. ഇത് ഒരു ഐസ് ട്രേയിലേയ്ക്കു മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.
ഗ്രീൻ ടീ
ഗ്രീൻ ടീ തിളപ്പിച്ച് ചൂടാറാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം അരിച്ച് ഐസ് ട്രേയിലേയ്ക്കു മാറ്റാം. കട്ടിയായതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
Also Read: പത്തു മിനിറ്റിൽ പാർട്ടി ഗ്ലോ നേടാം, ഈ 3 ചേരുവ മതി
വെള്ളരി
ഒരു സാലഡ് വെള്ളരി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിയാം. അതിലേയ്ക്ക് ഒരു സ്പൂൺ നാരങ്ങ,​ഒരു സ്പൂൺ തേൻ എന്നി ചേർത്ത് അരച്ചെടുക്കാം. ഇത് ഐസ് ട്രേയിലേയ്ക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കാം. കട്ടയായി കഴിയുമ്പോൾ ആവശ്യാനുസരണം മുഖം മസാജ് ചെയ്യാൻ ഉപയോഗിക്കാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ചർമ്മെ മോയ്സ്ച്യുറൈസ് ആകാൻ നല്ലതാണ്.
ഓറഞ്ച്
ഓറഞ്ച് തൊലി ഉണക്കിപൊടിച്ചെടുക്കാം. അതിലേയ്ക്ക് റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ഐസ് ട്രേയിലേയ്ക്കു മാറ്റി കട്ടിയാകാൻ വയ്ക്കാം. ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കരുവാളിപ്പ് മാറി ചർമ്മം തിളങ്ങാൻ ഇനി പാർലറിൽ പോകേണ്ട, ഈ കൂട്ട് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us