/indian-express-malayalam/media/media_files/2025/11/24/skin-care-with-potato-fi-2025-11-24-17-54-00.jpg)
ചർമ്മത്തിലെ കറുപ്പ് നിറം കുറയ്ക്കാനുള്ള വഴി | ചിത്രം: ഫ്രീപിക്
അമിതമായി വെയിൽ ഏൽക്കുന്നത് നമ്മുടെ ചർമ്മത്തിൽ ടാൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മുഖത്തും കൈകളിലും കഴുത്തിലുമെല്ലാം ഉണ്ടാകുന്ന ഈ കറുപ്പ് നിറം പലർക്കും ഒരു സൗന്ദര്യ പ്രശ്നമാണ്. ടാൻ മാറ്റാനായി വിപണിയിൽ ലഭ്യമായ വിലകൂടിയ ക്രീമുകളെയും ബ്യൂട്ടി ട്രീറ്റ്‌മെന്റുകളെയും ആശ്രയിക്കുന്നതിന് പകരം, നമ്മുടെ അടുക്കളയിലുള്ള ലളിതമായ ഒരു ചേരുവ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അതാണ് നമ്മുടെ സ്വന്തം ഉരുളക്കിഴങ്ങ്.
Also Read: പ്രായം ഏതുമാകട്ടെ കരുത്തുറ്റ തിളക്കമുള്ള മുടിയിഴകൾ സ്വന്തമാക്കാൻ സമീറയുടെ പൊടിക്കൈ പരീക്ഷിക്കൂ
സാധാരണയായി കറികൾക്കായി മാത്രം ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിൽ, ചർമ്മത്തിന് തിളക്കമേകാനും നിറം വർധിപ്പിക്കാനും സഹായിക്കുന്ന സ്വാഭാവികമായ കാറ്റെക്കോളേസ് എൻസൈം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ കറുപ്പ് നിറം കുറയ്ക്കാനും, മൃതകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മം സോഫ്റ്റാകാനും സഹായിക്കും. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, കുറഞ്ഞ സമയത്തിനുള്ളിൽ ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാൻ ഉരുളക്കിഴങ്ങ് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം
ഉരുളക്കിഴങ്ങ് മഞ്ഞൾപ്പൊടി ഫെയ്സ്മാസ്ക്
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ടാൻ ഉള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ടാൻ നീക്കം ചെയ്യാൻ സഹായിക്കും.
Also Read: 2 സ്പൂൺ കടുകെണ്ണയിലേയ്ക്ക് ഇവ ചേർക്കൂ, തലമുടി വളർച്ചയ്ക്കുള്ള മികച്ച ഔഷധക്കൂട്ട് റെഡി
ചർമ്മം തിളക്കമുള്ളതാക്കാൻ
ഉരുളക്കിഴങ്ങ് അരച്ച് നീര് പിഴിഞ്ഞെടുക്കാം. അതിൽ ഒരു പഞ്ഞി മുക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തിലെ കറുത്തപാടുകളകറ്റി തിളക്കമുള്ളതാക്കാൻ സഹായിക്കും.
Read More: നര ഒന്നുപോലും ഇല്ലാതെ മറയ്ക്കാം, ഈ ഹെയർ ഡൈ പുരട്ടൂ
ഉരുളക്കിഴങ്ങ് നാരങ്ങാ സ്ക്രബ്
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. നാരങ്ങ ഒരു പ്രകൃതദത്ത ബ്ലീച്ചിങ് ഏജൻ്റാണ്.
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ
ഉരുളക്കിഴങ്ങ് വട്ടത്തിൽ കട്ടി കുറച്ച് അരിഞ്ഞെടുക്കാം. കണ്ണടച്ച് കണ്ണിനു മുകളിൽ ഈ കഷ്ണങ്ങൾ വച്ച് 15 മിനിറ്റ് വിശ്രമിക്കാം. ഇത് കണ്ണിനു ചുറ്റുമുള്ള വീക്കം, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തിളക്കമുള്ള മുടിയിഴകൾക്ക് ഒരു രഹസ്യക്കൂട്ട്, വെറും 3 ചേരുവകൾ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us