scorecardresearch

ഒരു മുറി തക്കാളി കൊണ്ട് മായ്ക്കാം കൈമുട്ടിലെ ഇരുണ്ട നിറം

ചർമ്മത്തിലെ കറുത്തപാടുകൾ, കരുവാളിപ്പ് എന്നതു പോലെ തന്നെ നിങ്ങളെ അലട്ടിയേക്കാവുന്ന മറ്റൊരു പ്രശ്നമാണ് കൈമുട്ടിലെ കറുപ്പ് നിറം. ഇത് പരിഹരിക്കാൻ ചില വിദ്യകളുണ്ട്

ചർമ്മത്തിലെ കറുത്തപാടുകൾ, കരുവാളിപ്പ് എന്നതു പോലെ തന്നെ നിങ്ങളെ അലട്ടിയേക്കാവുന്ന മറ്റൊരു പ്രശ്നമാണ് കൈമുട്ടിലെ കറുപ്പ് നിറം. ഇത് പരിഹരിക്കാൻ ചില വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Skin Pigmentation FI

കൈമുട്ടിലെ നേർത്ത ചർമ്മത്തിലെ നിറവ്യത്യാസം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

ഹോർമോൺ വ്യതിയാനം മുതൽ, സ്ഥിരമായി മുട്ട് കുത്തിയിരിക്കുന്നതും, വരണ്ട ചർമ്മവും ഈ നിറ വ്യത്യാസത്തിന് കാരണമായേക്കും. ചർമ്മ സംരക്ഷണത്തിന് ലഭ്യമായതു പോലെ കൈമുട്ടുകളുടെ പരിചണത്തിന് അധികം ഉത്പന്നങ്ങൾ കിട്ടണമെന്നില്ല. വിഷമിക്കേണ്ട വീട്ടിൽ ദിവസേന ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉണ്ടെങ്കിൽ കൈമുട്ടിലെ കറുപ്പ് നിറത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. 

Advertisment

കടലമാവ് തക്കാളി

ഒരു ടീസ്പൂണ്‍ കടലമാവിലേക്ക് രണ്ട് ടീസ്പൂണ്‍ തക്കാളി നീര് സമാസമം ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇത്  കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

Also Read: ചർമ്മം പഞ്ഞിപോലെ സോഫ്റ്റാകും, ഇത് ഒരു തുള്ളി പുരട്ടി നോക്കൂ

ഇതുമാത്രമല്ല കൈമുട്ടിലെ കാൽമുട്ടിലെയും പാദങ്ങളിലെയും കറുത്ത പാടുകൾ അകറ്റാൻ സഹായിക്കുന്ന മറ്റ് ചില പൊടിക്കൈകൾ കൂടി പരിചയപ്പെടാം

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ

വെളിച്ചെണ്ണയോ,  ഒലീവ് ഓയിലോ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

Advertisment

കറ്റാർവാഴ

കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുക.

തൈര് ഓട്സ്

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക.  ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

Also Read: ഉറങ്ങുന്നതിനു മുമ്പ് ദിവസവും ഈ സെറം പുരട്ടൂ, കണ്ണാടി പോലെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

തൈര് മഞ്ഞൾപ്പൊടി

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം. 

ചെറുനാരങ്ങ

ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്. 

Also Read: കിടക്കുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം

കറ്റാർവാഴ

കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുക.

തൈര് വിനാഗിരി

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയോ നാരങ്ങാ നീരോ ചേര്‍ത്ത് മിശ്രിതമാക്കി കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഇതൊരെണ്ണം മതി, മുഖക്കുരു മുതൽ പാടുകൾ വരെ അകറ്റാം

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: