/indian-express-malayalam/media/media_files/2025/12/11/lip-care-fi-2025-12-11-14-40-13.jpg)
ചുണ്ടുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാം | ചിത്രം: ഫ്രീപിക്
ചുണ്ടിനു ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ എന്നത് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ചർമ്മത്തിൻ്റെ ചില ഭാഗങ്ങളിൽ മെലാനിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് മുഖത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടതായി തോന്നാൻ കാരണമാകുന്നു.
എല്ലാ പ്രായത്തിലുമുള്ള, എല്ലാ തരം ചർമ്മമുള്ള ആളുകളെയും ഈ അവസ്ഥ ബാധിക്കാം. ഹോർമോൺ മാറ്റങ്ങളാണ് പലപ്പോഴും ഇതിന് പ്രധാന കാരണം. ഈ കറുപ്പ് നിറം കാരണം നിങ്ങൾ വിഷമിക്കേണ്ട, ചില പൊടിക്കൈകൾ കൊണ്ട് ഇത് മാറ്റിയെടുക്കാം.
ഓട്‌സ് സ്ക്രബ്
ഓട്‌സ്, തക്കാളി നീര്, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ഉണ്ടാക്കാം. ഇത് ചർമ്മത്തിൽ പുരട്ടി, മൃദുവായി മസാജ് ചെയ്യാം. ഇത് ചർമ്മത്തിന് തിളക്കം നൽകാനും, മൃതകോശങ്ങളെ നീക്കം ചെയ്യാനും, ചുണ്ടുകൾക്ക് ചുറ്റുമുള്ള ഭാഗത്തെ കറുപ്പ് കുറയ്ക്കാനും സഹായിക്കും.
Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
നാരങ്ങാനീര്
നാരങ്ങാനീര് ചർമ്മത്തിന് നിറം നൽകാൻ മികച്ച ഒരു പരിഹാരമാണ്. കാരണം, ഇതിലെ സിട്രിക് ആസിഡ് ഇരുണ്ട പാടുകൾ കുറയ്ക്കുകയും അവ വീണ്ടും വരുന്നത് തടയുകയും ചെയ്യുന്നു. ഒരു നാരങ്ങ പകുതിയായി മുറിച്ച്, ആ കറുത്ത ഭാഗങ്ങളിൽ 15 മിനിറ്റ് മൃദുവായി സ്ക്രബ് ചെയ്യാം, അതിനുശേഷം കഴുകി കളയാം. അല്ലെങ്കിൽ, നാരങ്ങാനീരും അൽപ്പം തേനും കലർത്തി രാത്രി മുഴുവൻ കറുത്ത പാടുകളിൽ വെച്ചതിനു ശേഷം രാവിലെ കഴുകാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന് സ്വാഭാവികമായ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മത്തിന് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ്ങിൻ്റെ പകുതി എടുത്ത്, കറുത്ത ഭാഗങ്ങളിൽ 20 മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യാം. ഇത് പിഗ്മെന്റേഷൻ മങ്ങാൻ സഹായിക്കും.
Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി
പപ്പായ
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ പപ്പായ ഇരുണ്ട പാടുകൾ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്നു. അൽപം പച്ച പപ്പായ കഷ്ണങ്ങൾ പനിനീരുമായി ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം. ഇത് മാസ്ക് പോലെ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
കറ്റാർ വാഴ
കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ള അലോസിൻ എന്ന സംയുക്തം വായയ്ക്ക് ചുറ്റുമുള്ള പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കറ്റാർ വാഴ ജെൽ ദിവസവും പിഗ്മൻ്റേഷനുള്ള ഭാഗങ്ങളിൽ പുരട്ടാം. ഏതാനും ആഴ്ചകൾക്കുള്ളിൽ നിറം ക്രമേണ കുറയുന്നത് കാണാം. മെലസ്‌മ ഉള്ള സ്ത്രീകൾക്ക് ഇത് സഹായകരമാണ്.
Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം
നെല്ലിക്ക
നെല്ലിക്ക (പച്ചയായോ പൊടിയായോ) പിഗ്മെന്റേഷൻ, അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നെല്ലിക്ക നീര് നേരിട്ടോ, നെല്ലിക്ക പൊടി വെള്ളത്തിൽ കലർത്തിയോ മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം കോട്ടൺ ഉപയോഗിച്ച് തുടച്ചു മാറ്റാം. പുരട്ടുമ്പോൾ കണ്ണുകൾ അടച്ചിരിക്കാൻ ശ്രദ്ധിക്കാം.
കടലമാവ്
ഹൈപ്പർപിഗ്മെന്റേഷനുള്ള മറ്റൊരു ഫലപ്രദമായ പ്രതിവിധിയാണ് കടലമാവ്. 2 ടീസ്പൂൺ കടലമാവ്, അര ടീസ്പൂൺ മഞ്ഞൾ, കുറച്ച് പനിനീര് അല്ലെങ്കിൽ പാൽ എന്നിവ ചേർത്ത് മിശ്രതമാക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം പതുക്കെ കഴുകിക്കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us