/indian-express-malayalam/media/media_files/2025/12/04/room-freshner-fi-2025-12-04-17-07-05.jpg)
വീടിനുള്ളിലെ ദുർഗന്ധം അകറ്റാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/04/room-freshner-1-2025-12-04-17-07-25.jpg)
നമ്മുടെ വീട് എന്നത് സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും ഇടമാണ്. എന്നാൽ, വീടിനുള്ളിലെ ദുർഗന്ധം, അത് അടുക്കളയിലെ പാചകത്തിന്റേതാകാം, ഈർപ്പത്തിന്റെതാകാം, അല്ലെങ്കിൽ വളർത്തു മൃഗങ്ങളുടെതാകാം. സുഖകരമായ ആ അന്തരീക്ഷത്തിന് മങ്ങലേൽപ്പിക്കും. വീട്ടിൽ എപ്പോഴും നല്ല സുഗന്ധം നിലനിർത്തുന്നത് താമസിക്കുന്നവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, വീട്ടിലെത്തുന്ന അതിഥികൾക്ക് നല്ല അനുഭവം നൽകാനും പ്രധാനമാണ്. എയർ ഫ്രഷ്നറുകൾ താൽക്കാലികമായി ദുർഗന്ധം മറച്ചേക്കാം, പക്ഷേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
/indian-express-malayalam/media/media_files/2025/12/04/room-freshner-2-2025-12-04-17-07-25.jpg)
വീടിന്റെ ഓരോ കോണിൽ നിന്നും ദുർഗന്ധം പൂർണ്ണമായി നീക്കം ചെയ്യാനും, സുഗന്ധം ദീർഘകാലത്തേക്ക് നിലനിർത്താനും സഹായിക്കുന്ന ചില പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ ഉണ്ട്. അതിലൊന്ന് പരിചയപ്പെടാം
/indian-express-malayalam/media/media_files/2025/12/04/room-freshner-3-2025-12-04-17-07-25.jpg)
ചേരുവകൾ
റോക്ക് സാൾട്ട്- 2 ടേബിൾസ്പൂൺ, എസെൻഷ്യൽ ഓയിൽ, ഗ്രാമ്പൂ- 2 മുതൽ 3 വരെ, കർപ്പൂരം- 1
/indian-express-malayalam/media/media_files/2025/12/04/room-freshner-4-2025-12-04-17-07-25.jpg)
തയ്യാറാക്കുന്ന വിധം
അടപ്പോടു കൂടിയ ഒരു ചെറിയ പ്ലാസ്റ്റിക് പാത്രമെടുക്കാം. അതിലേയ്ക്ക് കല്ലുപ്പിടാം. ശേഷം നാലോ അഞ്ചോ തുള്ളി എസെൻഷ്യൽ ഓയിൽ, 3 ഗ്രാമ്പൂ, ഒരു കർപ്പൂരം എന്നിവ ചേർക്കാം. പാത്രത്തിൻ്റെ അടപ്പിൽ ചെറിയ ദ്വാരങ്ങളിട്ട് അടച്ചതിനു ശേഷം മുറിയുടെ മൂലകളിലോ മധ്യഭാഗത്തോ വയ്ക്കാം. ഇത് മുറിക്കുള്ളിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കും. കല്ലുപ്പ് അലിയുന്നതിനനുസരിച്ചോ സുഗന്ധം കുറയുന്നതനുസരിച്ചോ ഇത് മാറ്റി കൊടുക്കാം.
/indian-express-malayalam/media/media_files/2025/12/04/room-freshner-5-2025-12-04-17-07-25.jpg)
ഗുണങ്ങൾ
കർപ്പൂരവും ഗ്രാമ്പൂവും പ്രകൃതിദത്തമായ അണുനാശിനിയാണ്. കല്ലുപ്പ് ദുർഗന്ധം ആഗിരണം ചെയ്യുന്നു. കർപ്പൂരവും എസെൻഷ്യൽ ഓയിലും മുറിക്കുള്ളിൽ സുഗന്ധം നിലനിർത്താൻ സഹായിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us