scorecardresearch

ഒരു മുറി നാരങ്ങ മതി, വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ ഞൊടിയിടയിൽ നീക്കം ചെയ്യാം

കറകൾ മായാത്തതു കൊണ്ട് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടോ? അതൊഴിവാക്കാൻ ഇനി ഈ വിദ്യകൾ ഓർമ്മയിൽ സൂക്ഷിച്ചോളൂ

കറകൾ മായാത്തതു കൊണ്ട് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടോ? അതൊഴിവാക്കാൻ ഇനി ഈ വിദ്യകൾ ഓർമ്മയിൽ സൂക്ഷിച്ചോളൂ

author-image
Lifestyle Desk
New Update
Remove Hard Stains FI

കടുപ്പമേറിയ കറകൾ നീക്കം ചെയ്യാം |ചിത്രം: ഫ്രീപിക്

പുതിയ വസ്ത്രമായാലും പഴയതായാലും, അതിൽ ഒരു കടുപ്പമുള്ള കറ വീണാൽ ഉപയോഗ ശൂന്യമാകും. ഇത്തരം കറകൾ കളയാൻ നമ്മൾ ശക്തമായ രാസവസ്തുക്കൾ അടങ്ങിയ ഡിറ്റർജന്റുകളാണ് ഉപയോഗിക്കാറ്. എന്നാൽ ഈ രാസവസ്തുക്കൾ നമ്മുടെ കൈകൾക്കും, സെൻസിറ്റീവായ ചർമ്മത്തിനും, വസ്ത്രത്തിനും ദോഷകരമാവാം. 

Advertisment

Also Read: കല്ലുപ്പ് കൈയ്യിലുണ്ടോ? എങ്കിൽ വീടിനകം സുഗന്ധപൂരിതമാക്കാൻ ഒരു വിദ്യയുണ്ട്

എന്നാൽ വിഷമിക്കേണ്ട കടുപ്പമേറിയതും ഉണങ്ങിയതുമായ കറകൾ പോലും നമ്മുടെ വീട്ടിലുള്ള വളരെ ലളിതവും പ്രകൃതിദത്തവുമായ ചില സാധനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും. ചിലപ്പോൾ ഒരു തുള്ളി വിനാഗിരിയോ, അൽപം ബേക്കിംഗ് സോഡയോ മതി, നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രത്തിന് പുതുരൂപം നൽകാം.

വിനാഗിരി വെള്ളം

ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുണിയിൽ അധികമായുള്ള കാപ്പി തുടച്ചെടുക്കാം. ശേഷം വിനാഗിരിയും വെള്ളവും തുല്യ അളവിൽ ഇളക്കി യോജിപ്പിച്ചെടുക്കാം. കറയുള്ള ഭാഗത്ത് ഈ മിശ്രിതം അൽപം ഒഴിക്കാം. ഒരു പേപ്പർ ടവ്വലോ തുണിയോ തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി അതിൽ തുടയ്ക്കാം. കറ മങ്ങുന്നതു വരെ ഇത് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.

Advertisment

Also Read: തുളസിയില ഒരുപിടി മതി, ഇനി മുറിക്കുള്ളിൽ ദിവസം മുഴുവൻ സുഗന്ധം നിൽക്കും

ബേക്കിംഗ് സോഡ, വെള്ളം

ബേക്കിംഗ് സോഡയിലേയ്ക്ക് വെള്ളം ഒഴിച്ച് പേസ്റ്റ് മാതൃകയിലാക്കാം. ശേഷം കാപ്പിക്കറയുള്ള ഭാഗങ്ങളിൽ ഇത് പുരട്ടാംം. ബ്രെഷോ ഉപയോഗിച്ചോ അല്ലാതെ സ്ക്രബ് ചെയ്യാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

സോപ്പ്, വെള്ളം, വിനാഗിരി

തുണിയിൽ അമിതമായുള്ള കാപ്പി ടിഷ്യൂ ഉപയോഗിച്ച് തുടച്ചെടുക്കാം. വെള്ളവും വിനാഗിരിയും തുല്യ അളവിലാക്കാം. അതിലേയ്ക്ക് ഡിഷ് വാഷ് ലിക്വിഡ് ചേർത്തിളക്കി യോജിപ്പിക്കാം. കറയുള്ള ഭാഗങ്ങളിൽ തയ്യാറാക്കിയ മിശ്രിതത്തിൽ 15 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Also Read: വെളുത്ത വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച നിറങ്ങൾ നീക്കം ചെയ്യാൻ ഇനി ഇങ്ങനെ ചെയ്തു നോക്കൂ

നാരങ്ങ

കാപ്പി കറയുള്ള ഭാഗത്തിലേയ്ക്ക് നാരങ്ങ നീര് ഒഴിച്ച് 20 മിനിറ്റ് മാറ്റി വയ്ക്കാം. ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ഉപ്പ്

കാപ്പി കറ പറ്റിയ ഉടൻ പ്രയോഗിക്കാവുന്ന ഒരു വിദ്യയാണിത്. കറയുള്ള ഇടത്ത് ഉപ്പ് വിതറാം. അൽപ സമയം മാറ്റി വയ്ക്കാം. ശേഷം ബ്രെഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.

Read More: നിറം മങ്ങില്ല, ജീൻസ് കഴുകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: