scorecardresearch

ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, ഇനി വാക്സ് ഉപയോഗിക്കാതെ തന്നെ മുഖത്തെ രോമം ഞൊടിയിടയിൽ കളയാം

മുഖത്തെ അമിതമായ രോമ വളർച്ച കുറയ്ക്കാൻ വാക്സ് ഉപയോഗിക്കുന്നതും ഷേവ് ചെയ്യുന്നതുമാണ് പതിവ്, എന്നാൽ ഇനി അതൊന്നും വേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ

മുഖത്തെ അമിതമായ രോമ വളർച്ച കുറയ്ക്കാൻ വാക്സ് ഉപയോഗിക്കുന്നതും ഷേവ് ചെയ്യുന്നതുമാണ് പതിവ്, എന്നാൽ ഇനി അതൊന്നും വേണ്ട, ഇങ്ങനെ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Turmeric Facial Hair Removal FI

ചർമ്മ സംരക്ഷണത്തിന് മഞ്ഞൾപ്പൊടി | ചിത്രം: ഫ്രീപിക്

അമിതമായ രോമ വളർച്ച സ്ത്രീകളുടെ ചർമ്മ പരിചരണത്തിന് ഏറെ തടസ്സം സൃഷ്ടിക്കാറുണ്ട്. ബ്യൂട്ടി പർലറുകളെ ആശ്രയിക്കാതെ ഷെയ്‌വ് ചെയ്യാതെ അവ നാച്യുറലായി കളയാൻ സാധിക്കും.

Advertisment

Also Read: രാവിലെയോ രാത്രിയോ, ഫെയ്സ്പാക്ക് ഉപയോഗിക്കാൻ അനുയോജ്യമായ സമയം ഏതാണ്?

മുഖത്തെ അനാവശ്യ രോമങ്ങൾ പലരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. ഇതിനായി പലരും പാർശ്വഫലങ്ങളുള്ള രാസവസ്തുക്കളും വേദനയേറിയ ചികിത്സാ രീതികളും തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. അത്തരത്തിൽ ഒരു മികച്ച പ്രതിവിധിയാണ് നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ മഞ്ഞൾപ്പൊടി.

ആയുർവേദത്തിലും സൗന്ദര്യസംരക്ഷണത്തിലും മഞ്ഞളിന് വലിയ സ്ഥാനമുണ്ട്. ആൻ്റിസെപ്റ്റിക്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൂടാതെ, രോമവളർച്ചയെ തടയാനുള്ള കഴിവുകളും മഞ്ഞളിനുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

Advertisment

Also Read: മുഖക്കുരു മുതൽ വിയർപ്പ് ദുർഗന്ധം അകറ്റുന്നതിനു വരെ, ബേക്കിംഗ് സോഡ ഇനി ഇങ്ങനെയും ഉപയോഗിക്കാം

ചേരുവകൾ

  • പാൽ- 1 കപ്പ് 
  • പഞ്ചസാര- 1 ടേബിൾസ്പൂൺ 
  • കടലമാവ്- 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ

Also Read: തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ഇതാ ഒരു രഹസ്യക്കൂട്ട്

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് പാൽ നന്നായി തിളപ്പിച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര കൂടി ചേർക്കാം. അത് തിളപ്പിച്ച് പകുതി അളവിലാക്കുക.
  • പാൽ തണുത്തു വരുമ്പോൾ മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ശേഷം മഞ്ഞൾപ്പൊടി, കടലമാവ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. നന്നായി ഇളക്കി യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടാം 30 മിനിറ്റു വരെ വിശ്രമിക്കാം.
  • നന്നായി ഉണങ്ങിയതിനു ശേഷം കൈ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം.
  • ഇത് മൃതകോശങ്ങളും അനാവശ്യ രോമങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും. ആഴ്ചയിൽ ഒരു തവണയെങ്കിലു ആ ഫെയ്സ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മം തിളക്കവും മൃദുവും ആക്കാം സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഫേഷ്യൽ ഗ്ലോ നേടാൻ പാർലറിൽ പോകേണ്ട, ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: