/indian-express-malayalam/media/media_files/2025/11/15/colour-stain-removal-fi-2025-11-15-12-43-32.jpg)
വസ്ത്രങ്ങൾ വൃത്തിയാക്കാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്
എല്ലാ വസ്ത്രങ്ങളും ഒരുമിച്ച് കഴുകുമ്പോൾ വെള്ള വസ്ത്രങ്ങളിൽ മറ്റ് തുണികളിൽ നിന്നുള്ള നിറങ്ങൾ പറ്റിപ്പിടിക്കുക സ്വാഭാവികമാണ്. നിറം പറ്റിപ്പിടിച്ചിരിക്കുന്ന ഈ വെള്ള വസ്ത്രങ്ങൾ ഉപയോഗ ശൂന്യമായെന്നു കരുതി മാറ്റി വയ്ക്കേണ്ട. അവ പുതുപുത്തനാക്കി മാറ്റി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്.
Also Read: ഏതു കറയും പമ്പ കടക്കും, ഒരുസ്പൂൺ വിനാഗിരി ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനാക്കാം
കടും നിറത്തിലുള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ അതിൻ്റെ നിറം ഇളകി പോകുന്നത് സ്വാഭാവികമാണ്. അതിനാൽ അവ കഴുകുന്നതിനു മുമ്പ് ഉപ്പ് വെള്ളത്തിൽ അൽപ സമയം മുക്കി വയ്ക്കാം. ഇത് നിറം പെട്ടെന്ന് ഇളകി പോരുന്നത് തടയും.
Also Read: ചായക്കറയോ തുരുമ്പോ ഏതുമാകട്ടെ, ഈ പൊടി ഒരുസ്പൂൺ ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനായിരിക്കും
നിറം പറ്റിപ്പിടിച്ചിരിക്കുന്ന തുണികൾ കഴുകാൻ ഒരു പൊടിക്കൈ ഉണ്ട്. ഒരു വലിയ പാത്രത്തിൽ ഒരു ലിറ്റർ വെള്ളമെടുക്കാം. അതിലേയ്ക്ക് 2 ടീസ്പൂൺ ബേക്കിംഗ് സോഡയും പകുതി നാരങ്ങ പിഴിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം. നിറം പറ്റിയ വസ്ത്രങ്ങൾ 30 മിനിറ്റ് അതിൽ മുക്കി വയ്ക്കാം. ശേഷം സാധാരണ കഴുകുന്നതു പോലെ ചെയ്തെടുക്കാം.
Also Read: കറകൾ പമ്പ കടക്കും, വെള്ള വസ്ത്രങ്ങൾ കഴുകാൻ ഇനി ഇവ രണ്ടും ഉപയോഗിക്കൂ
കഠിനമായ കറയാണെങ്കിൽ
നിറം വളരെ കടുപ്പമുള്ളതാണെങ്കിൽ ആൽക്കഹോൾ റബ്ബ് ചെയ്തെടുക്കാം. പാത്രത്തിൽ തുണി വെച്ച്, നിറം പിടിച്ച സ്ഥലത്ത് മാത്രം 1–2 ടീസ്പൂൺ ആൽക്കഹോൾ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ്, പഴയ ബ്രഷ് ഉപയോഗിച്ച് മെല്ലെ ഉരസുകയാണെങ്കിൽ കറ എളുപ്പത്തിൽ ഇളകിപ്പോകും. അതിനുശേഷം വെയിലത്ത് വെച്ച് നന്നായി ഉണക്കാം.
Read More: ഇനി പെർഫ്യൂമുകൾ വേണ്ട, ദിവസം മുഴുവൻ വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഈ ഒരു പൊടിക്കൈ പ്രയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us