/indian-express-malayalam/media/media_files/2025/11/03/rejuvenate-skin-fi-1-2025-11-03-15-28-42.jpg)
ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ഇത് ഫലപ്രദമാണ് | ചിത്രം: ഫ്രീപിക്
ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ, ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകാൻ പലപ്പോഴും നമുക്ക് സമയം കിട്ടാറില്ല. അതിന്റെ ഫലമായി ചർമ്മം പെട്ടെന്ന് മങ്ങുകയും, വരണ്ടുപോകുകയും, പ്രായക്കൂടുതൽ തോന്നിക്കുകയും ചെയ്യാം. വിലകൂടിയ ക്രീമുകളും രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിന് പകരം, പ്രകൃതിദത്തമായ രീതിയിൽ* ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. നമ്മുടെ വീട്ടുവളപ്പിൽ സുലഭമായ ചില ഔഷധ സസ്യങ്ങളും അടുക്കളയിലെ ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ഓയിലുകൾ ഇതിനുള്ള ഏറ്റവും മികച്ച വഴിയാണ്.
Also Read: യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം, ദിവസവും വെള്ളം കുടിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ
ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു അടുക്കളയിലെ പ്രധാന ചേരുവയാണ് ഗ്രാമ്പൂ. ചുളിവുകളും പാടുകളും ഇല്ലാത്ത യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം.
Also Read: ഇൻസ്റ്റൻ്റ് ഗ്ലോ നേടാൻ ഇനി ഒരു സ്പൂൺ കടലമാവ് മതി, ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
ചേരുവകൾ
- വെളിച്ചെണ്ണ/ ബദാം എണ്ണ/ ജോജബ എണ്ണ
- ഗ്രാമ്പൂ
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ 50 മില്ലിയെടുക്കാം.
- അതിലേയ്ക്ക് ഗ്രാമ്പൂ ചേർത്ത് 5 മിനിറ്റ് കുറഞ്ഞ തീയിൽ തിളപ്പിക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- ഇത് തണുത്തതിനു ശേഷം ഒരു കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് തയ്യാറാക്കിയ എണ്ണയിൽ നിന്നും 2 തുള്ളിയെടുക്കാം. ഇത് നെറ്റിയിലും, കവിളിലും, താടിയിലും, കണ്ണിനടിയിലും, ചുണ്ടുകൾക്കു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാവിലെ ഉണർന്നയുടൻ ഇത് കഴുകി കളയാം. ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
Also Read: മുഖക്കുരുവും ചുളിവുകളും അകറ്റും, കുളിക്കുന്നതിനു മുമ്പ് ഇത് സ്ഥിരമായി പുരട്ടൂ
ഇങ്ങനെ ചെയ്തു നോക്കൂ
കൂടുതൽ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ കിട്ടാൻ രണ്ട് തുള്ളി വിറ്റാമിൻ ഇ ഓയിൽ ചേർത്തിളക്കിയോജിപ്പിക്കാം. ക്ലെൻസ് ചെയ്തതിനു ശേഷം ഇത് മുഖത്തു പുരട്ടാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡൈ ഇല്ലാതെ കറുപ്പിക്കാം, തലമുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us