/indian-express-malayalam/media/media_files/2025/01/06/ykq6tzbSRxnQMRRCQdSx.jpg)
ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ | ചിത്രം: ഫ്രീപിക്
അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകളും വരകളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വിഷമിക്കണ്ട, അടുക്കളയിലെ സ്ഥിര സാന്നിധ്യമായ വെളിച്ചെണ്ണ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ്. തലമുടി പരിചരണത്തിനായാണ് സാധാരണ അത് ഉപയോഗിക്കാറുള്ളത്. എന്നാൽ ചർമ്മ പരിചരണത്തിനും അത് ഗുണപ്രദമാണ്.
അകാല വാർധക്യ ലക്ഷണങ്ങളെ തടഞ്ഞു നിർത്താൻ വെളിച്ചെണ്ണ ഉപയോഗിക്കേണ്ട വ്യത്യസ്തമായ മാർഗങ്ങൾ ഇവയാണ്:
വെളിച്ചെണ്ണയും ആവണക്കെണ്ണയും
ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷകളുള്ള ആവണക്കെണ്ണ ചർമ്മത്തെ ഉള്ളിൽ നിന്നു തന്നെ പോഷിപ്പിക്കുന്നു. അത് ഈർപ്പം തടഞ്ഞു നിർത്തി ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. ഇതിലൂടെ ചുളിവുകളും പാടുകളും അകറ്റാൻ സാധിക്കും. വെളിച്ചെണ്ണയ്‌ക്കൊപ്പം ആവണക്കെണ്ണ കലർത്തി ഉപയോഗിക്കുന്നത് ഇരട്ടി ഗുണം ചെയ്യും.
വെളിച്ചെണ്ണയിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/01/06/T6JBjWKKbKUPEGJaeosT.jpg)
വെളിച്ചെണ്ണ നാരങ്ങാ നീര്
നാരങ്ങാ നീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഫ്രീ റാഡിക്കിളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. അത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി ചുളിവുകൾ കുറയ്ക്കാൻ സാഹായിക്കും.
ഒരു ടീസ്പൂൺ പച്ചപ്പാലിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് ചേർത്തിളക്കാം. ഇത് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്കു ചേർക്കാം. ശേഷം വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി 3 മിനിറ്റ് മസാജ് ചെയ്യാം. 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വെളിച്ചെണ്ണ ആപ്പിൾ സിഡാർ വിനാഗിരി
ആപ്പിൾ സിഡാർ വിനാഗിരി ഒരു ആസ്ട്രിജൻ്റാണ്. അത് ചർമ്മത്തിൻ്റെ പിഎച്ച് ലെവൽ നിലനിർത്തുന്നതിന് പിന്തുണ നൽകും.
ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ ചേർത്തിളക്കി ഡയല്യൂട്ട് ചെയ്യാം. അത് മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം അൽപം വെളിച്ചെണ്ണ മുഖത്ത് പുരട്ടാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us