/indian-express-malayalam/media/media_files/2025/04/22/ylfICbW3z3DuujuIkKMG.jpg)
തലമുടിയുടെ പരിചരണത്തിന് പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/22/tips-to-reduce-hairfall-using-ayurvedic-hairpack-1-444228.jpg)
നെല്ലിക്ക ഹെയര്‍ പാക്ക്
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായികരമാണ്. ഇത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ഗുണകരമാണ്. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കാം. ഇതിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/22/tips-to-reduce-hairfall-using-ayurvedic-hairpack-2-796440.jpg)
ഉലുവ ഹെയര്‍ പാക്ക്
തലമുടിക്ക് കരുത്തും നിറവും നൽകുന്ന അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഒരു കപ്പ് ഉലുവ വെള്ളത്തിൽ കുതിർത്തെടുത്ത് അരയ്ക്കാം. ഇത് ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/22/tips-to-reduce-hairfall-using-ayurvedic-hairpack-3-635746.jpg)
കറ്റാര്‍വാഴ ഹെയര്‍ പാക്ക്
കറ്റാർവാഴ ജെൽ മികച്ച മോയ്സ്ച്യുറൈസറാണ്. ഇത് ശിരോചർമ്മം അമിതമായി വരണ്ടു പോകുന്നത് തടയും. കറ്റാർവാഴ ജെൽ നേരിട്ട് മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/22/tips-to-reduce-hairfall-using-ayurvedic-hairpack-4-846903.jpg)
ഉള്ളി ഹെയര്‍ പാക്ക്
രണ്ട് ഉളളി തൊലി കളഞ്ഞ് അരച്ചെടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഈ ക്യാപ്സൂൾ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/22/tips-to-reduce-hairfall-using-ayurvedic-hairpack-5-797309.jpg)
കറിവേപ്പില ഉലുവ നെല്ലിക്ക
രണ്ട് ടീസ്പൂൺ കറിവേപ്പിലയിലേയ്ക്ക് രണ്ട് ടീസ്പൂൺ ഉലുവ അരച്ചതും ഒരു നെല്ലിക്ക അരച്ചതും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.