scorecardresearch

ദിവസവും കിടക്കുന്നതിനു മുമ്പ് ഇത് കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

കണ്ണിനടിയിലെ കറുപ്പും ചുളിവുകളും അകറ്റാൻ ഇനി ക്രീമുകൾ വേണ്ട, ഇത് പുരട്ടുന്നത് ശീലമാക്കാം

കണ്ണിനടിയിലെ കറുപ്പും ചുളിവുകളും അകറ്റാൻ ഇനി ക്രീമുകൾ വേണ്ട, ഇത് പുരട്ടുന്നത് ശീലമാക്കാം

author-image
Lifestyle Desk
New Update
Undereye Dark Circle FI

കണ്ണിനടിയിലെ കറുപ്പും ചുളിവുകളുമകറ്റാം | ചിത്രം: ഫ്രീപിക്

നമ്മുടെ മുഖസൗന്ദര്യത്തിന് വലിയ വെല്ലുവിളിയുയർത്തുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുപ്പ് അഥവ ഡാർക്ക് സർക്കിൾസ്. വേണ്ടത്ര ഉറക്കം കിട്ടാത്തതു കൊണ്ടോ, മാനസിക സമ്മർദ്ദം കൊണ്ടോ, അമിതമായ സ്ക്രീൻ ഉപയോഗം കൊണ്ടോ, ചിലപ്പോൾ ജനിതകപരമായ കാരണങ്ങൾ കൊണ്ടോ ഈ കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. കണ്ണിന് താഴെ ഈ നിറ വ്യത്യാസം ഉണ്ടാകുമ്പോൾ നമ്മൾ ക്ഷീണവും പ്രായവും മുഖത്ത് അനുഭവപ്പെട്ടേക്കാം.

Advertisment

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി 

കടയിൽ കിട്ടുന്ന വിലകൂടിയ ക്രീമുകൾ പരീക്ഷിച്ചിട്ടും ഫലം കാണാതെ നിരാശരായവർ നിരവധിയാണ്. എന്നാൽ, ഈ പ്രശ്നത്തെ നമുക്ക് ലളിതവും പ്രകൃതിദത്തവുമായ ചില മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിയും.

ചേരുവകൾ

  • കാസ്റ്റർ ഓയിൽ- 1 ടീസ്പൂൺ
  • അർഗൻ ഓയിൽ - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ കാസ്റ്റർ ഓയിലെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ അർഗൻ എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ഒരു ചെറിയ കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം ആവശ്യത്തിന് ഉപയോഗിക്കാം. 

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

ഉപയോഗിക്കേണ്ട വിധം

മുഖം നന്നായി ക്ലെൻസ് ചെയ്ത് വെള്ളം തുടച്ചു മാറ്റാം. ശേഷം തയ്യാറാക്കിയ മിശ്രിതത്തിൽ നിന്നും 2 തുള്ളിയെടുക്കാം. വിരലുകൾ ഉപയോഗിച്ച് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഒരു മിനിറ്റ് ഇത്തരത്തിൽ മസാജ് ചെയ്യാം. ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടുന്നതാണ് നല്ലത്. രാവിലെ ഉണർന്ന ഉടൻ വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയാം. 

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

ഗുണങ്ങൾ

കാസ്റ്റർ എണ്ണയിൽ ധാരാളം റിസിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി വീക്കം കുറയ്ക്കും. 
അർഗൻ ഓയിലിൽ വിറ്റാമിൻ ഇയും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: എത്ര ശ്രമിച്ചിട്ടും പെർഫെക്റ്റ് ലുക്ക് കിട്ടുന്നില്ലേ? മേക്കപ്പിനു മുമ്പ് ഇത് മറക്കരുത്

Lifestyle Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: