scorecardresearch

ഒരു സ്പൂൺ വെളിച്ചെണ്ണ മതി, കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റാം

കക്ഷത്തിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്, ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും

കക്ഷത്തിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്, ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Under Arm Darkness FI

കക്ഷത്തിലെ കറുപ്പ് നിറം | ചിത്രം: ഫ്രീപിക്

കക്ഷത്തിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്. ഹോർമോൺ മാറ്റങ്ങൾ, സ്ഥിരമായ ഷേവിംഗ്, ചിലതരം ഡിയോഡറന്റുകളുടെ ഉപയോഗം, അകാലന്തോസിസ് നൈഗ്രിക്കൻസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം ഈ നിറവ്യത്യാസത്തിന് കാരണമാകാം. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. വെളിച്ചെണ്ണയും നാരങ്ങാനീരുമാണ് ഇതിൽ പ്രധാനം.

Advertisment

Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് സ്ഥിരമായി ഇങ്ങനെ ചെയ്യൂ, ഗുണങ്ങൾ ഏറെയാണ്

ഗുണങ്ങൾ

കക്ഷത്തിലെ ഇരുണ്ട നിറം മാറ്റുന്നതിൽ വെളിച്ചെണ്ണ ഒരു മികച്ച പരിഹാരമാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ചർമ്മത്തിന് പോഷണം നൽകുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ചർമ്മത്തെ മൃദുവാക്കാനും ഷേവിംഗ് മൂലമുണ്ടാകുന്ന വരൾച്ചയും പ്രകോപനങ്ങളും കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

വെളിച്ചെണ്ണ

ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് കക്ഷത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് അഞ്ചു മുതൽ പത്തു മിനിറ്റ് വരെ സാവധാനം മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

നാരങ്ങാനീര് ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ഇതിലെ സിട്രിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും കറുപ്പ് നിറം കുറയ്ക്കാനും സഹായിക്കും. 

Also Read: ഇത് കുടിച്ച് ദിവസം തുടങ്ങൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം 

വെളിച്ചെണ്ണ നാരങ്ങ നീര്

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും അത്രതന്നെ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം കക്ഷത്തിൽ പുരട്ടി 10 മുതൽ 15 മിനിറ്റ് വരെ വിശ്രമിക്കാം.  ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

നാരങ്ങാനീര് ഉപയോഗിച്ച ശേഷം കക്ഷം സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇത് കൂടുതൽ ഇരുണ്ട നിറത്തിന് കാരണമായേക്കാം. കൂടാതെ, സെൻസിറ്റീവ് ചർമ്മമുള്ളവർ നാരങ്ങാനീര് നേരിട്ട് ഉപയോഗിക്കാതെ വെള്ളം ചേർത്തോ വെളിച്ചെണ്ണ ചേർത്തോ മാത്രം ഉപയോഗിക്കാം.

Also Read: സോപ്പോ ഫെയ്സ് വാഷോ വേണ്ട, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് മുഖം കഴുകൂ 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • കഴിയുമെങ്കിൽ ഷേവിംഗിന് പകരം വാക്സിംഗ് പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
  • ചർമ്മം എപ്പോഴും ഈർപ്പമുള്ളതായി സൂക്ഷിക്കാം.
  • ആൽക്കഹോൾ അടങ്ങിയ ഡിയോഡറന്റുകൾ ഒഴിവാക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ടാനേറ്റ് വാടിയ മുഖത്തിന് ഇൻസ്റ്റൻ്റ് ഗ്ലോ നൽകാം ഇത് ഒരു തവണ ഉപയോഗിക്കൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: