scorecardresearch

നരച്ചമുടി പിഴുത് കളയേണ്ട, ഇനി ഇത് പുരട്ടി നോക്കൂ

വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. പകരം വീട്ടിലുണ്ട് പരിഹാരം

വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. പകരം വീട്ടിലുണ്ട് പരിഹാരം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prevent Premature Grey Hair FI

അകാല നര അകറ്റാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇതിനായി വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. എന്നാൽ അടുക്കളയിലെ പരിചിതമായ ചേരുവയായ കരിഞ്ചീരകം ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ നരച്ച മുടിയെ കറുപ്പിക്കാൻ സാധിക്കും.

Advertisment

Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ

കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ തടയാനും തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാനും ഇത് ഫലപ്രദമാണ്.

ചേരുവകൾ

  • കരിഞ്ചീരകം- 2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ- ആവശ്യത്തിന്
  • നെല്ലിക്ക പൊടി- 1 ടേബിൾ സ്പൂൺ (ഓപ്ഷണൽ)

Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചീനച്ചട്ടിയിൽ കരിഞ്ചീരകം ഇട്ട് നല്ലതുപോലെ വറുത്തെടുക്കാം. കരിഞ്ചീരകം കരിഞ്ഞ നിറമാകുന്നത് വരെ വറുക്കണം.
  • വറുത്ത കരിഞ്ചീരകം തണുത്ത ശേഷം മിക്സിയിൽ ഇട്ട് നല്ല നൈസ് ആയി പൊടിച്ചെടുക്കാം.
  • ഈ പൊടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ കടുകെണ്ണയോ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഇതിലേക്ക് അല്പം നെല്ലിക്ക പൊടി കൂടി തയ്യാറാക്കിയ മിശ്രിതം ഒരു ഇരുമ്പ് ചട്ടിയിൽ ഒരു രാത്രി മുഴുവൻ സൂക്ഷിക്കുന്നത് മുടിക്ക് കൂടുതൽ കറുപ്പ് നിറം നൽകാൻ സഹായിക്കും.

Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ

ഉപയോഗിക്കേണ്ട രീതി

തയ്യാറാക്കിയ ഈ നാച്ചുറൽ ഡൈ മുടിയുടെ വേരുകൾ മുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക. ഏകദേശം 1 മുതൽ 2 മണിക്കൂർ വരെ ഇത് തലയിൽ വെക്കാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവോ അല്ലെങ്കിൽ വെറും വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കും.

ഇക്കാര്യം ശ്രദ്ധിക്കുക 

ഏതൊരു പുതിയ വിദ്യയും പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: