/indian-express-malayalam/media/media_files/2025/11/26/pigmentation-around-neck-fi-2025-11-26-15-00-07.jpg)
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാം | ചിത്രം: ഫ്രീപിക്
ശരീര സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പലപ്പോഴും തലവേദനയുണ്ടാക്കുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം (Neck Pigmentation). മുഖത്തിന് ലഭിക്കുന്നത്ര ശ്രദ്ധ കഴുത്തിന് നൽകാത്തത് കൊണ്ടോ അല്ലെങ്കിൽ മറ്റ് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടോ ഈ ഭാഗത്ത് കറുപ്പ് നിറം ഉണ്ടാകാം. ചിലരിൽ ഇത് അമിതമായി കാണപ്പെടുന്നത് ആത്മവിശ്വാസം കുറയ്ക്കുന്നതിനും, ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് പിന്മാറുന്നതിനും കാരണമാകും.
Also Read: ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം
എന്നാൽ, ഇതിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ല. വിലകൂടിയ ക്രീമുകളോ ചികിത്സകളോ ഇല്ലാതെ തന്നെ, നമ്മുടെ അടുക്കളയിലുള്ള പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. മഞ്ഞൾ, കടലമാവ്, തൈര്, നാരങ്ങാനീര് തുടങ്ങിയവ അടങ്ങിയ വീട്ടുവൈദ്യങ്ങൾ പതിവായി ഉപയോഗിക്കുന്നത് കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.
കറ്റാർവാഴ
സൗന്ദര്യ സംരക്ഷണത്തിൽ ഒഴിവാക്കാനാകാത്ത ഒരു പ്രകൃതിദത്ത ചേരുവയാണ് കറ്റാർവാഴ. കഴുത്തിലെ കറുപ്പ് നിറത്തിനും പരിഹാരമായി ഇത് ഉപയോഗിക്കാം. കറ്റാർവാഴ ജെൽ കഴുത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് കഴുത്തിനു ചുറ്റുമുള്ള പിഗ്മൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.
Also Read: ചുളിവുകളോ പാടുകളോ ഇല്ലാത്ത യുവത്വം തുളുമ്പുന്ന ചർമ്മം നേടാൻ ദിവസവും ഇത് കുടിക്കൂ
ബേക്കിംഗ് സോഡ
രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡയിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കഴുത്തിനു ചുറ്റും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ചെടുക്കാം. ഇതിൻ്റെ നീര് കഴു്തിനു ചുറ്റും പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read: വരണ്ട ചർമ്മത്തിനു വിട പറയാം, ഇനി ദിവസവും ഇതിലൊന്ന് കഴിക്കൂ
തൈര്
തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കഴുത്തിനു ചുറ്റും പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ചുണ്ടിലെ കറുപ്പ് നിറം കുറയ്ക്കാൻ വീട്ടിലുണ്ട് വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us