/indian-express-malayalam/media/media_files/2025/12/12/soft-lips-fi-2025-12-12-16-32-48.jpg)
ചുണ്ടുകൾ സോഫ്റ്റായിരിക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്
തണുപ്പുകാലത്ത് ചുണ്ടുകൾ വരളുകയും പൊട്ടുകയും ചെയ്യുന്നത് സാധാരണമാണ്. ഇത് മേക്കപ്പ് ചെയ്യുന്നതിനും ലിപ്സ്റ്റിക് ഭംഗിയായി ഇടുന്നതിനും തടസ്സമുണ്ടാക്കും. ചുണ്ടുകൾക്ക് ശരിയായ പോഷണവും ഈർപ്പവും ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലാണ് ചുണ്ടുകളുടെ സൗന്ദര്യ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ചുണ്ടുകൾക്ക് സ്വയം സുഖം പ്രാപിക്കാനും ആവശ്യമായ ഈർപ്പം വലിച്ചെടുക്കാനും രാത്രി സമയമാണ് ഏറ്റവും നല്ലത്. ചുണ്ടുകൾ സോഫ്റ്റാകാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന 5 പൊടിക്കൈകൾ പരിചയപ്പെടാം
Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
തേൻ പുരട്ടാം
ഉറങ്ങുന്നതിന് മുമ്പ് തേൻ ചുണ്ടിൽ പുരട്ടി രാത്രി മുഴുവൻ വെക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ നിർജ്ജീവമായ ചർമ്മം നീക്കം ചെയ്യപ്പെടുകയും ചുണ്ടുകൾക്ക് ആഴത്തിൽ ജലാംശം ലഭിക്കുകയും ചെയ്യും. ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷം ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ഒരു ലിപ് ബാം പുരട്ടാം.
നെയ്യും വെളിച്ചെണ്ണയും
ഉറങ്ങുന്നതിന് മുമ്പ് ചെറിയ അളവിൽ നെയ്യോ വെളിച്ചെണ്ണയോ എടുത്ത് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യാം. രാവിലെ മൃദലവും ഈർപ്പമുള്ളതുമായ ചുണ്ടുകൾ ലഭിക്കും. സെൻസിറ്റീവായ ചർമ്മമുള്ളവർക്ക് ഇത് മികച്ച പരിഹാരമാണ്.
Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി
കറ്റാർ വാഴ
ഉറങ്ങുന്നതിന് മുമ്പ് ശുദ്ധമായ കറ്റാർ വാഴ ജെൽ ചുണ്ടിൽ പുരട്ടി ആഗിരണം ചെയ്യാൻ അനുവദിക്കാം. സൂര്യരശ്മി ഏറ്റ് കരുവാളിച്ചതോ, അസ്വസ്ഥതയുള്ളതോ ആയ ചുണ്ടുകൾക്ക് തൽക്ഷണം ആശ്വാസം ലഭിക്കും.
ബദാം ഓയിൽ
ഉറങ്ങുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ എടുത്ത് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യാം. ഇത് ചുണ്ടുകൾക്ക് തൽക്ഷണം ജലാംശം നൽകുകയും മൃദുവാക്കുകയും ചെയ്യുന്നു. ഈർപ്പം നിലനിർത്താനും ജലാംശം നഷ്ടപ്പെടുന്നത് തടയാനും ഇത് ഒരു സംരക്ഷിത പാളിയായി പ്രവർത്തിക്കുന്നു.
Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം
പെട്രോളിയം ജെല്ലി
ഉറങ്ങുന്നതിന് മുമ്പ് ഇത് പുരട്ടാം. പെട്രോളിയം ജെല്ലിയോടൊപ്പം ഏതാനും തുള്ളി തേൻ ചേർത്ത് പുരട്ടിയാൽ പൊട്ടൽ കുറച്ച് പരുപരുത്തതുമായ ചുണ്ടുകൾക്ക് വിട നൽകി, മൃദുലവും തുടുത്തതുമായ ചുണ്ടുകൾ ലഭിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഒരു മുറി ഉരുളക്കിഴങ്ങ് മതി, 2 ആഴ്ചയിൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us