/indian-express-malayalam/media/media_files/2026/01/05/acne-treatment-2026-01-05-14-20-47.jpg)
മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഇവ സഹായിക്കും | ചിത്രം: ഫ്രീപിക്
ഹോർമോൺ വ്യതിയാനങ്ങൾ മൂലം ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ജനിതക കാരണങ്ങളും മാനസിക സമ്മർദ്ദവും ഇതിന് പിന്നിലുണ്ടെങ്കിലും, നമ്മുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഒരു പരിധിവരെ ഇതിനെ തടയാൻ സാധിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന മുഖക്കുരു തടയാനുള്ള ആറ് വഴികൾ താഴെ പറയുന്നവയാണ്:
സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം
പഞ്ചസാര അധികം ചേർന്ന ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, മൈദ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. ഇത് ഇൻസുലിൻ ഉൽപാദനം കൂട്ടുകയും ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുന്ന സെബം എന്ന എണ്ണമയമുള്ള പദാർത്ഥത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മധുരപലഹാരങ്ങളും സോഡയും ഒഴിവാക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.
Also Read: എത്ര ശ്രമിച്ചിട്ടും പെർഫെക്റ്റ് ലുക്ക് കിട്ടുന്നില്ലേ? മേക്കപ്പിനു മുമ്പ് ഇത് മറക്കരുത്
ലോ ഗ്ലൈസെമിക് ഇൻഡക്സുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. തവിട് കളയാത്ത ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുകയും അമിതമായ എണ്ണമയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
Also Read: തിളങ്ങുന്ന ചർമ്മം വേണോ? ഈ ശീലങ്ങൾ ഉപേക്ഷിച്ചോളൂ
പാൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാം
പാൽ, ചീസ്, തൈര് തുടങ്ങിയ ഡയറി ഉൽപ്പന്നങ്ങൾ ഇൻസുലിൻ പോലുള്ള ഹോർമോണുകളുടെ അളവ് കൂട്ടാൻ കാരണമാകാറുണ്ട്. ഇത് പലരിലും മുഖക്കുരു വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഇടയ്ക്കിടെ മുഖക്കുരു വരുന്നവർ പാൽ ഉൽപ്പന്നങ്ങളും വേ പ്രോട്ടീനും നിയന്ത്രിക്കുന്നത് നന്നായിരിക്കും.
ധാരാളം വെള്ളം കുടിക്കാം
മധുരപാനീയങ്ങൾക്ക് പകരം ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ ഇൻസുലിൻ വർദ്ധിക്കുന്നത് തടയാനും ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.
Also Read: ദിവസവും കിടക്കുന്നതിനു മുമ്പ് ഇത് കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്
പോഷകസമൃദ്ധമായ ഭക്ഷണം
ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, അവോക്കാഡോ, അണ്ടിപ്പരിപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചർമ്മത്തിലെ വീക്കം കുറയ്ക്കാനും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുത്താം
ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങൾ, ചിയ വിത്തുകൾ, വാൾനട്ട് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുഖക്കുരു കുറയാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മത്തിനു പിന്നിൽ ഇതാണ്; രഹസ്യം വെളിപ്പെടുത്തി തമന്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us