/indian-express-malayalam/media/media_files/2025/12/18/hair-dye-with-mustard-seed-fi-2025-12-18-17-31-16.jpg)
അകാലനര മറയ്ക്കാൻ പൊടിക്കൈകളുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/18/mustard-hair-dye-1-2025-12-18-17-31-31.jpg)
പ്രായമായവർ മാത്രമല്ല ഇന്ന് ചെറുപ്പക്കാരും നേരിടുന്ന പ്രധാന പ്രശ്നമാണ് നര. അകാല നര കാരണം പുറത്തിറങ്ങാൻ മടിക്കുന്നവരുമുണ്ട്.
/indian-express-malayalam/media/media_files/2025/12/18/mustard-hair-dye-2-2025-12-18-17-31-31.jpg)
തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയാൽ മുടി നരയ്ക്കുന്നതിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ഇഷ്ടത്തിനൊത്ത് സ്റ്റൈൽ ചെയ്യാൻ തക്ക കരുത്തും ആരോഗ്യവും നിറവുമുള്ള തലമുടിക്ക് കെമിക്കൽ രഹിത പരിചരണമാണ് നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ അടുക്കളയിൽ സുലഭമായ കടുകെടുത്തോളൂ, ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/12/18/mustard-hair-dye-3-2025-12-18-17-31-31.jpg)
ചേരുവകൾ
കടുക്, കരിഞ്ചീരകം, നെല്ലിക്ക, ഉലുവ, കറിവേപ്പില, കറ്റാർവാഴ ജെൽ
/indian-express-malayalam/media/media_files/2025/12/18/mustard-hair-dye-4-2025-12-18-17-31-31.jpg)
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കടുകും കരിഞ്ചീരകവും ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ ഉണക്ക നെല്ലിക്കയും കറിവേപ്പിലയും ചേർത്തു വറുക്കാം. ഇവ ഒരുമിച്ച് നന്നായി വറുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/12/18/mustard-hair-dye-5-2025-12-18-17-31-31.jpg)
ഉപയോഗിക്കേണ്ട വിധം
ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. നാച്യുറൽ ഹെയർ ഡൈ കഴുകാൻ ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us