/indian-express-malayalam/media/media_files/2025/10/26/juice-for-hair-and-skin-fi-2025-10-26-15-25-24.jpg)
പ്രോട്ടീൻ, സിങ്ക് എന്നിവ ഇതിൽ ധാരാളമുണ്ട് | ചിത്രം: ഫ്രീപിക്
മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടോ? പലപ്പോഴും ജീവിതശൈലിയെ ആണ് ഇക്കാര്യത്തിന് കുറ്റപ്പെടുത്താറുള്ളത്. പക്ഷേ മുടി കൊഴിച്ചിൽ ശരീരത്തിന് ശരിയായ പോഷകങ്ങൾ ലഭിക്കാത്തതിൻ്റെ ഫലമായിരിക്കാം. അതുകൊണ്ടാണ്, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ സിങ്ക്, സെലിനിയം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തണം.
ദിവസവും 60 ഗ്രാം പ്രോട്ടീൻ കഴിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യായാമം ചെയ്യുന്നവർക്ക് പ്രതിദിനം 85-100 ഗ്രാം പ്രോട്ടീൻ ആവശ്യമാണെന്നും പോഷകാഹാര വിദഗ്ധൻ ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നുണ്ട്.
Also Read: യുവത്വം തുളുമ്പുന്ന ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ ഇത് കുടിക്കൂ
ഭക്ഷണത്തിൽ പ്രോട്ടീൻ വളരെ പ്രധാനമാണ്. അതില്ലെങ്കിൽ ബയോചിൻ, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഗുണം ഉണ്ടാവില്ല. തലമുടി വളർച്ചയുടെ അടിസ്ഥാനം തന്നെ അതാണ്. 60 ഗ്രാം പ്രോട്ടീനെങ്കിലും കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. നല്ല മുടി വളർച്ചയ്ക്ക് വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ഇ, ബയോചിൻ, സിങ്ക്, സെലിനിയം, സിങ്ക്, ഇരുമ്പ് എന്നിവ അത്യാവശ്യമാണ്.
അതിന് സഹായകമായ ഒരു ഹെൽത്തി സ്മൂത്തിയും ലോവനീത് പരിചയപ്പെടുത്തുണ്ട്.
ചേരുവകൾ
- മത്തങ്ങ
- അമരന്ത് പൊടി
- ബദാം പൊടി
- ചന
- നെല്ലി
Also Read: മുടി സ്മൂത്താകാൻ ഇനി വിലകൂടിയ ക്രീമുകൾ വേണ്ട, അടുക്കളയിലെ ഈ ചേരുവ മതി
Also Read: അതിവേഗം മുടി വളരും, കുളിക്കുന്നതിനു മുമ്പ് ദിവസവും ഇത് പുരട്ടൂ
തയ്യാറാക്കുന്ന വിധം
മത്തങ്ങ തൊലി കളഞ്ഞ് വേവിച്ചെടുക്കാം. അത് തണുത്തതിനു ശേഷം അമരന്ത് പൊടി, ബദാം പൊടി, ചന, നെല്ലി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് തണുപ്പിച്ചോ അല്ലാതെ ദിവസവും കുടിച്ചു നോക്കൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വേദനയില്ലാതെ ബ്ലാക്ക്‌ഹെഡ്‌സ് കളയാം ഒരു സ്പൂൺ തേൻ ഉപയോഗിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us