scorecardresearch

ഒരു തുള്ളി മതി, ഇത് കണ്ണിനടിയിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ ഏറെയാണ്

ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുള്ള തേൻ ചർമ്മ പരിചരണത്തിന് ഉചിതമാണ്. അത് സ്ഥിരമായി കണ്ണിനടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്

ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുള്ള തേൻ ചർമ്മ പരിചരണത്തിന് ഉചിതമാണ്. അത് സ്ഥിരമായി കണ്ണിനടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്

author-image
Lifestyle Desk
New Update
Prevent Darkcircles FI

കണ്ണിനടയിലെ കറുപ്പ് നിറം കുറയ്ക്കാം | ചിത്രം: ഫ്രീപിക്

മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിൽ കണ്ണിന്റെ ഭംഗിക്ക് വലിയൊരു പങ്കുണ്ട്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, ഉറക്കമില്ലായ്മ, അമിതമായ ഫോൺ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവ കണ്ണിനു താഴെയുള്ള കറുത്ത പാടുകൾക്കും ചുളിവുകൾക്കും പ്രധാന കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്രിമ ക്രീമുകളെക്കാൾ വിശ്വസിക്കാവുന്നതും പാർശ്വഫലങ്ങളില്ലാത്തതുമായ ഒന്നാണ് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ തേൻ. ആയുർവേദത്തിലും ആധുനിക ചർമ്മ സംരക്ഷണത്തിലും ഒരുപോലെ പ്രാധാന്യമുള്ള ഒന്നാണ് തേൻ.

Advertisment

Also Read: പ്രായം തോൽക്കും സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ

വരണ്ട ചർമ്മം

തേൻ ചർമ്മത്തിലെ ഹ്യുമിഡിറ്റി നിലനിർത്തുന്നു. ചർമ്മം അമിതമായി വരണ്ടു പോകുന്നത് തടയും.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം

വിറ്റാമിനുകൾ ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ തേൻ സമ്പന്നമാണ്. ഇത് കണ്ണിനു ചുറ്റും പുരട്ടി മസാജ് ചെയ്യുമ്പോൾ രക്തയോട്ടം മെച്ചപ്പെടുന്നു. ഇതിലൂടെ കണ്ണിനു ചുറ്റുമുള്ള തടിപ്പ്, വീക്കം, കറുപ്പ് നിറം എന്നിവ കുറയ്ക്കാം.

Also Read: തിളങ്ങുന്ന ചർമ്മത്തിനായി ഐസ് വാട്ടർ തെറാപ്പി, 15 ദിവസം സ്ഥിരമായി ചെയ്താൽ എന്ത് സംഭവിക്കും?

വിണ്ടു കീറൽ

ചർമ്മത്തിൽ ഇർപ്പം തടഞ്ഞു നിർത്തി ഒരു സംരക്ഷണ കവചം തീർക്കുന്നതിനാൽ ചർമ്മം വരണ്ട് വിണ്ടു കീറുമെന്ന പേടിവേണ്ട.

Also Read:അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം

ചുളിവുകൾ പാടുകൾ

അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളാണ് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും നേർന്ന വരകളും. നെയ്യ് സ്ഥിരമായി പുരട്ടുന്നതിലൂടെ ഇത് കുറയ്ക്കാം.

തേൻ ഉപയോഗിച്ചുള്ള ഐ ക്രീം

ചെറിയ സ്പൂൺ തേനിലേയ്ക്ക് കറ്റാർവാഴജെല്ലും വെള്ളരി നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി ഉപയോഗിച്ചോ അല്ലെങ്കി വിരലുകൾ ഉപയോഗിച്ചോ ഈ മിശ്രിതം കണ്ണിനുചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ചർമ്മത്തിന് അഴകും ആരോഗ്യവും നൽകാം, ഉണർന്ന ഉടൻ ഇത് കൂടിക്കൂ

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: