scorecardresearch

ഉറങ്ങുന്നതിനു മുമ്പ് ഇതൊരു സ്പൂൺ കണ്ണിനടിയിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്

ഹോർമോൺ വ്യതിയാനം, സമ്മർദ്ദം, ഉറക്കകുറവ്, വാർധക്യം എന്നിവയുടെ ലക്ഷണമാണ് ഇത്. തുടക്കത്തിൽ ശ്രദ്ധിച്ചു തുടങ്ങിയാൽ വളരെ പെട്ടെന്ന് ഇതിൽ നിന്നും മോചനം നേടാൻ സാധിക്കും

ഹോർമോൺ വ്യതിയാനം, സമ്മർദ്ദം, ഉറക്കകുറവ്, വാർധക്യം എന്നിവയുടെ ലക്ഷണമാണ് ഇത്. തുടക്കത്തിൽ ശ്രദ്ധിച്ചു തുടങ്ങിയാൽ വളരെ പെട്ടെന്ന് ഇതിൽ നിന്നും മോചനം നേടാൻ സാധിക്കും

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dark Under Eye Circles FI

കണ്ണിനടിയിലെ കറുപ്പ് നിറമകറ്റാൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം വളരെ സാധാരണമായ ഒരു ചർമ്മ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹോർമോൺ വ്യതിയാനം, സമ്മർദ്ദം, ഉറക്കകുറവ്, വാർധക്യം എന്നിവയുടെ ലക്ഷണമാണ് ഇത്. തുടക്കത്തിൽ ശ്രദ്ധിച്ചു തുടങ്ങിയാൽ വളരെ പെട്ടെന്ന് ഇതിൽ നിന്നും മോചനം നേടാൻ സാധിക്കും. ഇതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകളുണ്ട്. ഒപ്പം ജീവിത ശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്താം. നാരങ്ങയും തൈരും ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കാൻ ഫലപ്രദമാണ്. 

Advertisment

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

ചേരുവകൾ

  • വെളിച്ചെണ്ണ- 1 ടീസ്പൂൺ
  • തേൻ- 1/2 ടേബിൾസ്പൂൺ
  • റോസ് വാട്ടർ- ലഭ്യമെങ്കിൽ

വെളിച്ചെണ്ണ
ആൻ്റി ഓക്സിഡൻ്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. അവ കട്ടി കുറഞ്ഞ ചർമ്മത്തെ ആഴത്തിൽ മോയ്സ്ച്യുറൈസ് ചെയ്യുന്നു. ഇതിലൂടെ കറുപ്പ് നിറം കുറയ്ക്കാം.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

തേൻ
പ്രകൃതിദത്തമായ ഹ്യുമിക്റ്റൻ്റ് സവിശേഷത തേനിനുണ്ട്. കൂടാതെ തേനിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷത ചർമ്മത്തിലെ പാടുകളും ചുളിവുകളും കുറയ്ക്കുന്നു.

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

തയ്യാറാക്കുന്ന വിധം

ഒരു ടീസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് അര ടേബിൾസ്പൂൺ​ തേനും, 2 തുള്ളി റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് കണ്ണിനു ചുറ്റമുള്ള ഭാഗത്ത് പരുട്ടാം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടുന്നതാണ് ഏറെ ഫലപ്രദം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ചുളിവുകളും പാടുകളുമില്ലാത്ത ചർമ്മം സ്വന്തമാക്കാം; ഈ പോഷകങ്ങൾ ഉറപ്പാക്കൂ

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: