/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-fi-2025-08-02-15-31-41.jpg)
ശരീരദുർഗന്ധം അകറ്റാനുള്ള നുറുങ്ങു വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-1-2025-08-02-15-32-07.jpg)
ആൻ്റി ബാക്ടീരിയൽ സോപ്പ്
സുഗന്ധമുള്ളവ്ക്കു പകരം ഒരു ആൻ്റ് ബാക്ടീരിയൽ ആയിട്ടുള്ള സോപ്പ് തിരഞ്ഞെടുക്കുക. ഇത് ഒരുപരിധി വരെ അണുക്കളെ നശിപ്പിച്ച് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. ദിവസേന കുളിക്കുക എന്നതും പ്രധാനമാണ്. വ്യക്തി ശുചിത്വം പാലിക്കുക.
/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-2-2025-08-02-15-32-07.jpg)
ശ്വസിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കുക
ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങളുടെ ചർമ്മം സ്വഭാവികമായി ശ്വസിക്കാൻ അനുവദിക്കില്ല. അതിനാൽ കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ, പ്രത്യേകിച്ച കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങളും തൂവാലയും മറ്റുള്ളവരുമായി പങ്കിടരുത്.
/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-3-2025-08-02-15-32-07.jpg)
അവശ്യ എണ്ണകൾ
കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ 2-3 തുള്ളി ലാവെൻഡർ എണ്ണ ചേർക്കുക. ഇത് നിങ്ങളെ ഫ്രഷ് ആയിരിക്കാനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഇതിനായി ചർമ്മത്തിന് അനുസൃതമായ എണ്ണകൾ ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-4-2025-08-02-15-32-07.jpg)
ടാൽക്കം പൗഡർ
ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളിൽ ആൻ്റി ഫംഗൽ പൗഡർ ഉപയോഗിക്കുക. ഈർപ്പമുള്ള ദിവസങ്ങളിൽ ആൻ്റ്പെർസ്പിറൻ്റുകൾ ഉപയോഗിക്കുക. അമിതമായി കക്ഷം വിയർക്കുന്നത് തടയാൻ കറ്റാർ വാഴ ഉപയോഗിക്കുന്നതും ഗുണം ചെയ്തേക്കാം. ഇത് ചർമ്മം മൃദുവാക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/08/02/tips-to-prevent-bad-odour-from-body-5-2025-08-02-15-32-07.jpg)
ജലാംശം നിലനിർത്തുക
എന്തെല്ലാം ശീലങ്ങളിൽ മാറ്റം വരുത്തിയാലും വെള്ളം കുടിക്കാൻ മറക്കരുത്, അത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു, അമിതമായി വിയർക്കുന്നത് തടയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us