scorecardresearch

വിയർപ്പ് ദുർഗന്ധമകറ്റാം ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താം, ഇവ മാത്രം മതി

ചിലരിൽ വിയർപ്പ് അമിതമായ ദുർഗന്ധത്തിന് കാരണമാകാറുണ്ട്. ശരീരദുർഗന്ധത്തെ പേടിക്കാതെ ദിവസം മുഴുവൻ ഫ്രെഷായിരിക്കാൻ ചില നുറുങ്ങു വിദ്യകളുണ്ട്

ചിലരിൽ വിയർപ്പ് അമിതമായ ദുർഗന്ധത്തിന് കാരണമാകാറുണ്ട്. ശരീരദുർഗന്ധത്തെ പേടിക്കാതെ ദിവസം മുഴുവൻ ഫ്രെഷായിരിക്കാൻ ചില നുറുങ്ങു വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Prevent Bad Odour From Body FI

വിയർപ്പ് ദുർഗന്ധമകറ്റാനുള്ള വഴികൾ | ചിത്രം: ഫ്രീപിക്

വിയർപ്പുനാറ്റവും ശരീര ദുർഗന്ധവും പലപ്പോഴും ആളുകളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ വിയർപ്പുനാറ്റം അകറ്റി ദിവസം മുഴുവൻ ഫ്രഷായി ഇരിക്കാനും സുഗന്ധം നിലനിർത്താനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം.

Advertisment

പെർഫ്യൂമുകളും ബോഡി ലോഷനുകളും

ശരീരത്തിന് സുഗന്ധം നൽകുന്ന ബോഡി ലോഷനുകളും പെർഫ്യൂമുകളും ഉപയോഗിക്കുന്നതിന് ശരിയായ രീതിയുണ്ട്. നിങ്ങളുടെ പെർഫ്യൂമിന് ഇളങ്ങുന്ന ലോഷനോ ക്രീമോ ആദ്യം പുരട്ടാം. ശേഷം കൈത്തണ്ട, കഴുത്ത്, ചെവിയുടെ പിൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പെർഫ്യൂം പുരട്ടാം. 

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

വ്യക്തിശുചിത്വം

അമിതമായ വിയർപ്പ്, അഴുക്ക്, ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകൾ എന്നിവയെ അകറ്റാൻ സുഗന്ധമുള്ള ബോളിവാഷുകളോ സോപ്പോ ദിവസവും കുളിക്കാൻ ഉപയോഗിക്കാം. കക്ഷം, പാദങ്ങങ്ങളുടെ ഇടുക്ക് തുടങ്ങിയ അമിതമായി വിയപ്പുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ ശ്രദ്ധ ചെലുത്തുക. ആഴ്ചയിൽ ഒരുതവണയെങ്കിലും ശരീരം എക്സ്ഫോളിയേറ്റ് ചെയ്യാം. ഇത് മൃതകോങ്ങളെയും ബാക്ടീരിയകളെ അകറ്റാൻ ഫലപ്രദമാണ്. 

ഉചിതമായ ഡിയോഡറൻ്റുകൾ തിരഞ്ഞെടുക്കാം

വിയർപ്പ് ഗ്രന്ഥികളിൽ തടസ്സം സൃഷ്ടിക്കാത്ത വീര്യം കുറഞ്ഞ ഡിയോഡറൻ്റുകൾ തിരഞ്ഞെടുക്കാം. സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഹൈപ്പോ അലോർജെനിക് ഓപ്ഷനുകൾ തേടുക. കുളിച്ച ഉടൻ തന്നെ ചർമ്മത്തിൽ എല്ലായ്പ്പോഴും ഡിയോഡറന്റ് പുരട്ടാം.

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കുക

പുതുതായി മണക്കുന്ന വസ്ത്രങ്ങൾ വാങ്ങാൻ കഴിയില്ല. സുഗന്ധമുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച് പതിവായി വസ്ത്രങ്ങൾ കഴുകുക. സോഫ്റ്റ്‌നറുകൾ അല്ലെങ്കിൽ ഡ്രയർ ഷീറ്റുകൾ ഉപയോഗിക്കാം. കൂടുതൽ പുതുമയ്ക്കായി, ഉപയോഗത്തിലില്ലാത്തപ്പോൾ പോലും മനോഹരമായ സുഗന്ധം നിലനിർത്താൻ ഉണങ്ങിയ ലാവെൻഡർ അല്ലെങ്കിൽ സുഗന്ധമുള്ള ഔഷധസസ്യങ്ങളുടെ പായ്ക്കറ്റുകൾ വസ്ത്രങ്ങൾക്കിടയിലോ അവ സൂക്ഷിക്കുന്ന അലമാരിയിലോ വയ്ക്കാം.  

വിയർപ്പുനാറ്റം അകറ്റി ദിവസം മുഴുവൻ ഫ്രഷായി ഇരിക്കാനും സുഗന്ധം നിലനിർത്താനും സഹായിക്കുന്ന ചില ടിപ്സ്:

ബേക്കിങ് സോഡ

ഒരു ടേബിൾസ്പൂൺ ബോക്കിങ് സോഡയിലേക്ക് ഒരു ടേബിൾസ്പൂൺ വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. അത് വിയർപ്പ് ദുർഗന്ധം ഉണ്ടാകുന്ന ഇടങ്ങളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. 

ആപ്പിൾ സിഡാർ വിനാഗിരി

രണ്ട് ടേബിൾസ്പൂൺ​ ആപ്പിൾ സിഡാർ വിനാഗിരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് മാറ്റാം. കുളിച്ചതിനു ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം. ഉണങ്ങിയതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ദിവസവും ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം.

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

ഗ്രീൻ ടീ ബാഗ്

ചൂടുവെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് മൂന്ന് മുതൽ അഞ്ച് മിനിറ്റു വരെ മുക്കി വയ്ക്കാം. വെള്ളം തണുത്തതിനു ശേഷം കക്ഷത്തിൽ പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം.

കോഫി സ്ക്രബ്

ചെറിയ ബൗളിലേക്ക് അൽപ്പം കാപ്പിപ്പൊടിയെടുക്കാം.​അതിലേക്ക് ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ചേർത്തിളക്കി യോജിപ്പിക്കാം. ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടക്കാം. 

വേപ്പില

വേപ്പില നന്നായി അരച്ചെടുക്കാം. ദുർഗന്ധം വമിക്കുന്ന ഇടങ്ങളിൽ ആ മിശ്രിതം പുരട്ടാം. ഉണങ്ങിയതിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ഈ പൊടിക്കൈകൾ മതി, ഞൊടിയിടയിൽ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: