/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-fi-2025-10-03-12-26-09.jpg)
ബാൽക്കണിയുടെ ഭംഗി വർധിപ്പിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-1-2025-10-03-12-26-49.jpg)
വാൾ-മൗണ്ടഡ് സിസ്റ്റം
സ്ഥലം കുറവുള്ളിടത്തെല്ലാം, വെർട്ടിക്കൽ ഗാർഡനുകൾ ഒരു മികച്ച പരിഹാരമാണ്. പച്ച മതിൽ സൃഷ്ടിക്കാൻ നിങ്ങൾക്ക് വാൾ-മൗണ്ടഡ് പ്ലാന്ററുകൾ, ലാഡർ-സ്റ്റൈൽ പ്ലാന്റ് സ്റ്റാൻഡുകൾ അല്ലെങ്കിൽ ടയേർഡ് ഷെൽഫ് സിസ്റ്റങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. മണി പ്ലാന്റുകൾ, പെറ്റൂണിയകൾ, ബൊഗെയ്ൻവില്ല, ഫേൺ, സ്പൈഡർ പ്ലാന്റ്, സെഡംസ് പോലുള്ള സക്കുലന്റുകൾ എന്നിവ ഇത്തരത്തിൽ വളർത്താവുന്നതാണ്. ജാസ്മിൻ അല്ലെങ്കിൽ മോർണിംഗ് ഗ്ലോറി പോലെ പടന്നു കയറുന്ന ചെടികൾക്ക് സമൃദ്ധമായി വളരാൻ ട്രെല്ലിസ് ഘടിപ്പിക്കാവുന്നതാണ്. ലെറ്റൂസ്, കാലെ, ചീര, ചെറി തക്കാളി തുടങ്ങിയ മണ്ണ് ആവശ്യമില്ലാത്ത സസ്യങ്ങളെ ഹൈഡ്രോപോണിക്സ് എന്നും വിളിക്കുന്നു, കൂടാതെ സ്ഥല-കാര്യക്ഷമമായ ഒരു കൂട്ടിച്ചേർക്കലായിരിക്കും.
/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-2-2025-10-03-12-27-00.jpg)
റെയിലിംഗുകൾ പ്രയോജനപ്പെടുത്താം
ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി സംസ്കാരങ്ങളിലും രാജ്യങ്ങളിലും റെയിലിംഗ് വളരെക്കാലമായി പൂന്തോട്ടപരിപാലനത്തിനായി ഉപയോഗിച്ചുവരുന്നു. അവ ബാൽക്കണികളെ സുന്ദരമാക്കുന്നു. ഔഷധസസ്യങ്ങൾ, ചില പച്ചക്കറികൾ അല്ലെങ്കിൽ പൂക്കളുണ്ടാകുന്ന ചെടികൾ എന്നിവ വളർത്താം. റോസ്മേരി, തൈം, ഒറിഗാനോ പോലുള്ള സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഔഷധസസ്യങ്ങൾ എന്നിവ ഇത്തരത്തിൽ വളർത്താം.
/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-3-2025-10-03-12-27-00.jpg)
ഹാഗിഗ് തന്ത്രങ്ങൾ പ്രയോഗിക്കാം
തൂക്കിയിടുന്ന ചെടിച്ചട്ടികൾ ഇപ്പോഴത്തെ ട്രെൻഡാണ്. തറയിൽ നിരത്തി വച്ചിരിക്കുന്ന ചെടിച്ചട്ടികൾ പലപ്പോഴും നിങ്ങളുടെ സ്ഥലപരിമിതിക്ക് ഒരു കാരണായേക്കും. അതിനാൽി പൂച്ചെടികൾ ഇത്തരത്തിൽ ഹാഗിംഗ് മാതൃകയിലാക്കുന്നത് ബാൽക്കെണിക്ക് അഴകേകും. തൈം പോലുള്ള ഔഷധസസ്യങ്ങൾ, പെറ്റൂണിയ, ഫ്യൂഷിയ, ബികോണിയ തുടങ്ങിയ പൂച്ചെടികൾ സ്ട്രോബെറി പോലുള്ള ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ എന്നിവ ഇത്തരത്തിൽ നട്ടു വളർത്താം. സൂര്യപ്രകാശത്തിന്റെ ആവശ്യകത അനുസരിച്ച് ഈ സസ്യങ്ങളെ തരംതിരിച്ച് നടാം.
/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-4-2025-10-03-12-27-00.jpg)
ബാൽക്കണിയിലെ വെള്ളച്ചാട്ടം
നുരഞ്ഞ് പതഞ്ഞൊഴുകുന്ന വെള്ളത്തിൻ്റെ ശബ്ദവും പച്ചപ്പും കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്നതാണ്. തിരക്കു പിടിച്ച ദിവസങ്ങളിൽ നിങ്ങളുടെ മനസിന് ശാന്തത നൽകാൻ കഴിയുന്ന ഒരു ഇടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ വാട്ടർ ബൗളകൾ അല്ലെങ്കിൽ ചുവരിൽ ഘടിപ്പിക്കാവുന്ന വെള്ളച്ചാട്ടങ്ങൾ ഉപയോഗിക്കന്നതിലൂടെ ബാൽക്കണിയിൽ ഈർപ്പം നിലനിർത്താനും ചെടികൾ വാടിപോകാതിരിക്കാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/10/03/organise-balcony-garden-5-2025-10-03-12-27-00.jpg)
പൂന്തോട്ടം ഗാലറിയാക്കാം
സാധാരണ കളിമൺ ചെടിച്ചട്ടികൾക്കൊപ്പം സെറാമിക്, ലോഹ, ഗ്ലാസ് മെറ്റീരിയലുകളിലുള്ള ചട്ടികളും ചെടികൾ നടാൻ ഉപയോഗിക്കാം. അടുക്കളയിൽ ഉപയോഗ ശൂന്യമായ പാത്രങ്ങളും ഇത്തരത്തിൽ ചെടികൾ വളർത്താൻ ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us