കട്ടിയുള്ളതും നീളമുളളതുമായ മുടി എല്ലാവരും ആഗ്രഹിക്കാറുണ്ട്. അതിന് നല്ല ഷാംപൂവും കണ്ടീഷണറും പ്രധാനമാണ്. അവ നമ്മുടെ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്ന ഏതാനും ചില ടിപ്സുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ആയുർവേദ ഡോക്ടർ ഡിക്സ ഭാവ്സർ.
പ്രോട്ടീൻ അധികം ലഭിക്കുന്നതിനായി പയർ, പരിപ്പ്, സീഡ്സ് എന്നിവ കഴിക്കണം. കൂടാതെ, കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നതിന് വിറ്റാമിൻ സി കഴിക്കുക. നെല്ലിക്ക നിങ്ങളുടെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും അകാല നര വരുന്നത് തടയുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ആരോഗ്യകരമായ അളവിൽ ഇരുമ്പ് കഴിക്കുക. എള്ള്, സ്പിനച് തുടങ്ങിയവയിൽ നിന്ന് ഇത് ലഭിക്കും. ഹെയർ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതിനൊപ്പം തന്നെ ശരിയായ ഉറക്കം, സമ്മർദ്ദം കുറയ്ക്കുക, മാനസികാരോഗ്യം എന്നിവയും പ്രധാനമാണ്.