scorecardresearch

ഇനി പെർഫ്യൂമുകൾ വേണ്ട, ദിവസം മുഴുവൻ വസ്ത്രത്തിൽ സുഗന്ധം നിൽക്കാൻ ഈ ഒരു പൊടിക്കൈ പ്രയോഗിക്കൂ

തുണികൾ എത്ര കഴുകിയിട്ടും പെർഫ്യൂമുകൾ ഉപയോഗിച്ചിട്ടും വസ്ത്രത്തിലെ ദുർഗന്ധം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

തുണികൾ എത്ര കഴുകിയിട്ടും പെർഫ്യൂമുകൾ ഉപയോഗിച്ചിട്ടും വസ്ത്രത്തിലെ ദുർഗന്ധം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

author-image
Lifestyle Desk
New Update
Make Clothes Fresh For Long FI

വസ്ത്രങ്ങളിൽ സുഗന്ധം നിലനിർത്താം | ചിത്രം: ഫ്രീപിക്

പലപ്പോഴും തുണികൾ എത്ര കഴുകിയാലും ഒരുതരം മണം ഉണ്ടാവാറുണ്ട്, പ്രത്യേകിച്ച് മഴക്കാലത്ത്.  അലമാരയിൽ വയ്ക്കുമ്പോഴും ഈർപ്പം തങ്ങി നിൽക്കുമ്പോഴും ഇത്തരം ദുർഗന്ധം ഉണ്ടാകുന്നത് ഒഴിവാക്കാൻ ചില വിദ്യകളുണ്ട്. അതിനുള്ള പ്രകൃതിദത്ത മാർഗമാണ് കർപ്പൂരം. 

Advertisment

Also Read: റൂം ഫ്രഷ്നർ വേണ്ട, വീട് സുഗന്ധപൂരിതമാക്കാൻ റോസ് വാട്ടർ

പൂജാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലുപരി കർപ്പൂരത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇതിന്റെ ശക്തവും സുഖകരമായ സുഗന്ധം തുണികളിൽ ഈർപ്പം കാരണം ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സഹായിക്കും. കൂടാതെ, കർപ്പൂരത്തിന് നേരിയ തോതിലുള്ള ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ തുണികൾക്കിടയിൽ കീടങ്ങൾ വരുന്നതിനെ തടയാനും സാധിക്കും. ഇത് തുണികൾക്ക് ദീർഘകാലത്തേക്ക് ഫ്രഷ്നെസ്സ് നൽകുന്നു.

Also Read: ഏതു കറയും പമ്പ കടക്കും, ഒരുസ്പൂൺ വിനാഗിരി ഉണ്ടെങ്കിൽ വസ്ത്രങ്ങൾ പുതുപുത്തനാക്കാം

Washing Clothes FI
കർപ്പൂരത്തിൻ്റെ ശക്തവും സുഖകരമായ സുഗന്ധം വസ്ത്രങ്ങൾ ഫ്രെഷായിരിക്കാൻ സഹായിക്കും | ചിത്രം: ഫ്രീപിക്
Advertisment

Also Read: വാഴപ്പഴം കൈയ്യിലുണ്ടോ? എങ്കിലിനി കൊതുകു കടിയേറ്റ് വലയേണ്ട

കർപ്പൂരം എങ്ങനെ ഉപയോഗിക്കാം?

  • കുറച്ച് കർപ്പൂരക്കട്ടകൾ നന്നായി പൊടിച്ച് എടുക്കാം. ഈ പൊടി ഒരു ചെറിയ മസ്ലിൻ തുണിയിലോ അല്ലെങ്കിൽ സുഷിരങ്ങളുള്ള ചെറിയ തുണി സഞ്ചികളിലോ നിറയ്ക്കാം. ഇത് അലമാരയിലോ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന കബോർഡിലോ വയ്ക്കാം. കർപ്പൂരത്തിന്റെ മണം സാവധാനം വസ്ത്രങ്ങളിൽ പടർന്ന് ദുർഗന്ധം അകറ്റി നല്ല ഫ്രഷ്നെസ്സ് നൽകും. പൊടിക്ക് പകരം ചെറിയ കട്ടകളായി ഇടുന്നതും നല്ലതാണ്.
  • ഒരു സ്പ്രേ ബോട്ടിലിൽ കുറച്ച് വെള്ളം എടുക്കാം. അതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചതും ഏതാനും തുള്ളി ലാവെൻഡർ പോലുള്ള എസ്സൻഷ്യൽ ഓയിലും ചേർത്ത് നന്നായി കുലുക്കി യോജിപ്പിക്കാം. ഇത് അലക്കി ഉണക്കിയ തുണികൾ അലമാരയിൽ വെക്കുന്നതിന് മുൻപ് സ്പ്രേ ചെയ്യാം. അലമാരയ്ക്കുള്ളിലേക്കും ഇത് സ്പ്രേ ചെയ്യാവുന്നതാണ്. ഇത് തുണികൾക്ക് ഒരു പുതുമ നൽകും. (തുണികളിൽ നേരിട്ട് കൂടുതൽ സ്പ്രേ ചെയ്യുന്നത് പാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധിക്കുക).

Read More: കൊതുകിനെ പേടിക്കാതെ സുഖമായി ഉറങ്ങാം, ഇങ്ങനെ ചെയ്തു നോക്കൂ

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: