/indian-express-malayalam/media/media_files/2026/01/06/rooms-smell-fresh-2026-01-06-13-11-00.jpg)
ഇനി മുറിക്കുള്ളിൽ സുഗന്ധം നിറയും | ചിത്രം: ഫ്രീപിക്
നമ്മുടെ വീടിന്റെ അന്തരീക്ഷം എപ്പോഴും നവോന്മേഷം നൽകുന്നതാകണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ എയർ ഫ്രഷ്നറുകൾ സുഗന്ധം നൽകുമെങ്കിലും, അവയിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ വീട് സുഗന്ധപൂരിതമാക്കാൻ സാധിക്കും.
Also Read: മൂട്ട ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഇതാ പൊടിക്കൈകൾ
വീടിനുള്ളിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും അതിഥികൾക്ക് സന്തോഷകരമായ അനുഭവം നൽകാനും വീടിനുള്ളിലെ സുഗന്ധത്തിന് വലിയ പങ്കുണ്ട്. സാധാരണയായി നമ്മൾ റൂം സ്പ്രേകളോ സുഗന്ധമുള്ള മെഴുകുതിരികളോ ആണ് ഇതിനായി ഉപയോഗിക്കാറുള്ളത്.
Also Read:എത്ര ശ്രമിച്ചിട്ടും പോകുന്നില്ലേ? ടൈൽസിലെ വിട്ടുമാറാത്ത ഏത് കറയും ഇനി സിംപിളായി മായിക്കാം
എന്നാൽ ഇവയിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാകില്ല. ഇതിനൊരു മികച്ച പ്രകൃതിദത്ത പരിഹാരമാണ് സിമ്മർ പോട്ട്. അടുക്കളയിൽ സാധാരണയായി കാണുന്ന പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവിൽ ഇത് തയ്യാറാക്കാം.
- അവധിദിനങ്ങളിൽ അതിഥികൾ വരുമ്പോൾ വീടിന് ഒരു പ്രത്യേക ഉന്മേഷം നൽകാൻ ഓറഞ്ച് കഷ്ണങ്ങൾ, ക്രാൻബെറി, ഗ്രാമ്പൂ, തക്കോലം , റോസ്മേരി എന്നിവ വെള്ളത്തിലിട്ട് തിളപ്പിക്കാം.
- ഒരു വലിയ കപ്പ് ചായ കുടിക്കുന്ന സുഖം നൽകാൻ കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ മസാലകൾക്കൊപ്പം അല്പം വാനില എസൻസും ചേർക്കാം. യഥാർത്ഥ ചായയുടെ മണം കിട്ടാൻ ഒന്നോ രണ്ടോ ബ്ലാക്ക് ടീ ബാഗുകൾ കൂടി ഇടാവുന്നതാണ്.
- മനസ്സിന് കുളിർമ നൽകാൻ നാരങ്ങയും ലാവെൻഡറും ചേർത്ത മിക്സ് പരീക്ഷിക്കാം. ഇത് വീടിന് ഫ്രഷ്നസ് നൽകും.
Also Read:നിറം മങ്ങിയ വെളുത്ത വസ്ത്രങ്ങൾ ഇനി പുതുപുത്തനായിരിക്കും, ഇതാ പൊടിക്കൈ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സിമ്മർ പോട്ട് എപ്പോഴും ചെറുതീയിൽമാത്രമേ വെക്കാവൂ. വെള്ളം നന്നായി തിളച്ചു മറിയുന്നത് സുഗന്ധം നഷ്ടപ്പെടുത്താൻ കാരണമാകും. വെള്ളം വറ്റിപ്പോകുന്നുണ്ടോ എന്ന് ഇടയ്ക്ക് ശ്രദ്ധിക്കുകയും വേണം.
Read More: വീടിനുള്ളിൽ എന്നും സുഗന്ധം നിൽക്കും, ഇതാ പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us