ഒരു ബന്ധം സുഗമമായി മുന്നോട്ടുപോകാൻ സ്നേഹവും കരുതലും പരസ്പര സഹകരണവും ആവശ്യമാണ്. പക്ഷേ ചില ബന്ധത്തിൽ ദമ്പതികൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാതെ പോകാറുണ്ട്. ഇതിനു കാരണം പലതാവാം. ഉദാഹരണത്തിന് ഒരു തോട്ടക്കാരൻ പൂന്തോട്ടത്തിലെ അനാവശ്യ കളകൾ, ഉണങ്ങിയ ഇലകൾ, ചില്ലകൾ എന്നിവ നീക്കം ചെയ്യുന്നതുപോലെ ഏത് ബന്ധത്തിലും ഇത് ചെയ്യേണ്ടതുണ്ട്. ആഴത്തിലുളള സംസാരം ഇത്തരത്തിലുളള അനാവശ്യ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും കൂടുതൽ മനസിലാക്കാൻ ഇടം നൽകുകയും ചെയ്യും.

Read More: ‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’; വിവാഹ വാർഷിക ദിനത്തിൽ നവീനോട് ഭാവന

പരസ്പരം ക്ഷമിക്കാനുളള കഴിവും വ്യക്തമായ ആശയവിനിമയവും ദാമ്പത്യ ബന്ധത്തിൽ വേണം. വിവാഹ ജീവിതത്തിന്റെ ജയവും പരാജയവും നമ്മുടെ കൈകളിലാണ്.

വിവാഹ ബന്ധത്തെ എങ്ങനെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാം?

  • നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമുളളതും ഇഷ്ടമില്ലാത്തതും എന്തൊക്കെയാണെന്ന് മനസ്സിലാക്കുക.
  • പരസ്പരം അറിയാൻ ഇരുവരും സമയം നൽകുക
  • ഒന്നും പരസ്പരം മറച്ചുവയ്ക്കാതിരിക്കുക. നിങ്ങളോടും നിങ്ങളുടെ പങ്കാളിയോടും സത്യസന്ധരായിരിക്കുക. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുക
  • പരസ്പരം വഴക്കുകളും തർക്കങ്ങളും ഒഴിവാക്കാൻ ഇരുവരും സ്വയം അതിരുകൾ നിശ്ചയിക്കുക.
  • ചില കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, അത് എന്തുകൊണ്ടെന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കുക.
  • പരസ്പര ആശയവിനിമയം വളരെ അത്യാവശ്യമാണ്. ഒഴിവു സമയങ്ങളൊക്കെ പങ്കാളിയുമായി സംസാരിച്ച് കൂടുതൽ അടുത്തറിയാൻ ശ്രമിക്കുക
  • പങ്കാളിയുമായി സമയം ചെലവിടുക. ചിലപ്പോഴൊക്കെ ചെറിയ തെറ്റുകൾ ക്ഷമിക്കാൻ ഇത് സഹായിക്കും. അനാവശ്യ ഈഗോകളാൽ ദാമ്പത്യബന്ധത്തെ തകർക്കാതിരിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook