ദീപാവലി: ശ്വാസകോശ സംബന്ധ രോഗമുള്ളവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പുകയും വായു മലിനീകരണവും ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുന്നു

Diwali

ന്യൂഡല്‍ഹി: ദീപാവലിയുടെ ഭാഗമായി വലിയ ആഘോഷങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. ആഘോഷത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് പടക്കങ്ങള്‍. പടക്കങ്ങള്‍ പൊട്ടിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വാഷിയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡയറക്ടര്‍ ഡോ. ഫറാ ഇംഗലെ മുന്നറിയിപ്പ് നൽകുന്നത്. എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാതിരിക്കാന്‍ ചില മുന്‍കരുതല്‍ നടപടികള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

പടക്കം പൊട്ടിക്കുന്നത് മൂലമുണ്ടാകുന്ന വിഷ പുക കൊവിഡ് ബാധിതരായ ആളുകൾക്കും അല്ലെങ്കിൽ അതിന് ഇരയാകാൻ സാധ്യതയുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. വായു മലിനീകരണം മരണ സാധ്യതയും കൊവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളും വർദ്ധിപ്പിക്കുമെന്നും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തിലും കാർഡിയോവാസ്‌കുലാർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും വ്യക്തമാക്കുന്നു. പുകയും വായു മലിനീകരണവും ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം

  • ചിരാതുകളും മറ്റും മുറിക്കുള്ളില്‍ കത്തിച്ച് വെക്കാതിരിക്കുക. ഇത് മുറിക്കുള്ളിലെ വായു മലിനീകരണം തടയാന്‍ സഹായിക്കും. പരമാവധി എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുക.
  • വലിയ തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. കൂടുതല്‍ രാസവസ്തുക്കള്‍ പുറത്തേക്ക് എത്തുന്നത് പടക്കത്തിലൂടെയാണ്.
  • വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുക. ആന്റി പൊലൂഷന്‍ മാസ്ക് ഉപയോഗിക്കുന്നത് ഉത്തമം.
  • ശ്വാസംമുട്ടൽ അനുഭവപ്പെടാതിരിക്കാൻ, സാധ്യമെങ്കിൽ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ തുടരാന്‍ ശ്രമിക്കുക.
  • നിലിവലെ സാഹചര്യത്തില്‍ എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക. മുറിക്കകത്ത് നിന്ന് വിഷവാതകങ്ങള്‍ ഒഴിവാക്കാന്‍ ഇത് സാഹായിക്കും.
  • ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മരുന്നുകള്‍ ഇന്‍ഹേലര്‍ എന്നിവ കരുതുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഇത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ധാരാളം വെള്ളവും കുടിക്കുക.

Also Read: ദീപാവലി ആശംസകളുമായി താരങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Tips to keep your lungs healthy this diwali

Next Story
ബോളിവുഡും ഫാഷൻ ലോകവും കീഴടക്കാനെത്തുന്ന താരമക്കൾSara Khan, Jhanvi Kapoor, Karan Deol, Ahan Shetty, Suhana Khan, Aryan Khan, Krishna Shroff, Navya Naveli Nanda
The moderation of comments is automated and not cleared manually by malayalam.indianexpress.com