scorecardresearch

പൂപ്പൽ ബാധിക്കില്ല, സാരികൾ പുതുപുത്തനായിരിക്കും; ഇത്രമാത്രം ചെയ്താൽ മതി

സാരികൾ വാങ്ങി വെയ്ക്കുമ്പോൾ അവ പൂപ്പൽ ബാധ ഏൽക്കാതെ ഏറെനാൾ പുതുപുത്തനായിരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് കൂടി അറിഞ്ഞിരിക്കണം

സാരികൾ വാങ്ങി വെയ്ക്കുമ്പോൾ അവ പൂപ്പൽ ബാധ ഏൽക്കാതെ ഏറെനാൾ പുതുപുത്തനായിരിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് കൂടി അറിഞ്ഞിരിക്കണം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Keep Sarees Like New For Long Time FI

ആഘോഷം ഏതുമായിക്കൊള്ളട്ടെ, ആൾക്കൂട്ടത്തിനിടയിൽ തിളങ്ങാൻ സാരികൾ തന്നെയാണ് എന്നും ബെസ്റ്റ്. സാരികൾ ഒരുപാട് വാങ്ങിക്കൂട്ടുമ്പോൾ അവ എന്നും പുതുപുത്തനായിരിക്കാൻ എന്തെങ്കിലും വിദ്യകൾ ഉണ്ടോ എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. അവ കഴുകുന്നതു മുതൽ സൂക്ഷിക്കുന്നതു വരെയുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏറെക്കാലെ അവ പുത്തനായിരിക്കും.

Advertisment

Also Read: ഒറ്റ രാത്രി കൊണ്ട് സോഫ്റ്റും തിളക്കമുള്ളതുമായ ചർമ്മം നേടാം, ഉറങ്ങുന്നതിനു മുമ്പ് ഈ കൊറിയൻ ഫെയ്സ്മാസ്ക് പുരട്ടൂ

സിൽക്ക് സാരികൾ എക്കാലത്തും പ്രയപ്പെട്ടവയാണ്. ഗുണമേന്മയുള്ള മെറ്റീരിയലും  നിർമ്മാണവും തന്നെയാണ് മറ്റുള്ള വസ്ത്രങ്ങളിൽ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഇവയ്ക്കു വിലയും കൂടുതലാണ്. എങ്കിലും വ്യത്യസ്ത തരത്തിലുള്ള സിൽക്ക് സാരികൾക്ക് ആവശ്യക്കാർ കുറയുന്നില്ല.

സ്ഥിരമായി സാരി ധരിക്കേണ്ട സാഹചര്യങ്ങൾ ഇല്ലെങ്കിൽ അവ അലമാരിയിൽ സൂക്ഷിക്കേണ്ടതായി വരും. ഏറെ നാളുകൾക്കു ശേഷം ഉപയോഗിക്കാൻ ​എടുക്കുമ്പോൾ വെളുത്ത പാടുകളും, നൂലുകളിലും മടക്കുകളിലും കേടു പാടുകളും കാണാൻ സാധിക്കും. സിൽക്ക് സരികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ ഉപയോഗ ശൂന്യമായിത്തീരും.

Advertisment

സാരി കഴുകുന്നതിനെക്കുറിച്ച് ധാരാളം തെറ്റിധാരണകളുണ്ട്, പ്രത്യേകിച്ച് ഡ്രൈ ക്ലീനിങ്ങ് സംബന്ധിച്ച്  സംശയങ്ങൾ. സിൽക്ക് സാരികൾ എപ്പോഴും കഴുകേണ്ട ആവശ്യമില്ല.  ഉപയോഗിച്ചതിനു ശേഷം വായു പ്രവാഹമുള്ള ഏതെങ്കിലും സ്ഥലത്ത് വിരിച്ചിടുക.

Also Read: ടാനേറ്റ് കരുവാളിച്ച മുഖം ഇനി പട്ടു പോലെ സോഫ്റ്റാക്കാം, ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കൂ

Sarees Like New For Long Time 1
നേരിട്ട് വെയിൽ ഏൽക്കുന്ന ഇടങ്ങളിൽ സാരി സൂക്ഷിക്കാൻ പാടില്ല | ചിത്രം: ഫ്രീപിക്

ഒന്നോ രണ്ടോ തവണ മാത്രമേ സിൽക്ക് സാരികൾ ഡ്രൈ ക്ലീൻ ചെയ്യാൻ പാടുള്ളു. ക്ലീൻ ചെയ്യുന്ന രീതിയും, ഉപയോഗിക്കുന്ന കെമിക്കലുകളും സിൽക്കിൻ്റെ സ്വാഭാവികതയെ നഷ്ട്ടപ്പെടുത്തിയേക്കാം. വീട്ടിൽത്തന്നെ സാരി കഴുകുന്നുണ്ടെങ്കിൽ അതിനായി തണുത്തവെള്ളവും കട്ടികുറഞ്ഞ ഡിറ്റർജെൻ്റും ഉപയോഗിക്കുക.  

ഡിറ്റർജെൻ്റ് ചേർത്ത വെള്ളത്തിൽ സാരി അൽപ്പം നേരം മുക്കി വെച്ചതിനു ശേഷം എയർ ഡ്രൈ ചെയ്യാൻ​ ശ്രദ്ധിക്കുക. നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നിടത്ത് സാരി ഉണക്കാൻ പാടില്ല. 

Also Read: ദിവസവും ഇതിലൊന്ന് കുടിക്കൂ തിളക്കമുള്ള യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം

സിൽക്ക് സാരി എങ്ങനെ സൂക്ഷിക്കണം?

കഴുകി ഉണക്കിയെടുത്ത സാരി  കടയിൽ നിന്നും ലഭിക്കുന്ന  ബോക്സിൽ സൂക്ഷിക്കുന്നതാണോ പതിവ്?. എന്നാൽ കഴിവതും അത് ഒഴിവാക്കണമെന്നാണ് നെയ്ത്തുകാർ പറയുന്നത്.

വായു സഞ്ചാരമുള്ളിടത്ത് വേണം സാരി സൂക്ഷിക്കുവാൻ. അതും കോട്ടൺ തുണിയിലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കാൻ ശ്രദ്ധിക്കുക, കട്ടിയുള്ള ബോക്സുകൾ ബാഗുകൾ എന്നിവ  ഒഴിവാക്കുക എന്ന് അങ്കവി സിൽക്കിസിലെ ഡയിങ് തൊഴിലാളി പറയുന്നു. മാത്രമല്ല ഉപയോഗിക്കാതെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സാരികൾ നാലോ അഞ്ചോ മാസം കൂടുമ്പോഴെങ്കിലും പുറത്തെടുത്ത് അൽപ്പം നേരം എയർ ഡ്രൈ ചെയ്യാൻ ശ്രദ്ധിക്കുക. 

Read More: ഓണാഘോഷങ്ങളിൽ തിളങ്ങാൻ സിംപിൾ സാരി ലുക്ക് മുതൽ ബോഹോ സ്റ്റൈൽ വരെ; നിങ്ങൾ ഇതിൽ ഏതു തിരഞ്ഞെടുക്കും

Saree Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: