scorecardresearch

40കളിലും തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ മിസിസ് ഇന്ത്യ പിന്തുടരുന്നത് ഇക്കാര്യങ്ങളാണ്

ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. അത് തിരിച്ചറിഞ്ഞ് സ്ഥിരമായ ചർമ്മ പരിചരണ ശീലങ്ങളിൽ മാറ്റം കൊണ്ടുവരണം

ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. അത് തിരിച്ചറിഞ്ഞ് സ്ഥിരമായ ചർമ്മ പരിചരണ ശീലങ്ങളിൽ മാറ്റം കൊണ്ടുവരണം

author-image
Lifestyle Desk
New Update
Youthful Skin in 40s Skincare Routine FI

സിമ്രാൻ തനേജ

43 വയസ്സിലും തനിക്ക് 33ലേതിനേക്കാൾ മികച്ച ചർമ്മമാണെന്ന് വെളിപ്പെടുത്തുകയാണ് 2021ലെ മിസിസ് ഇന്ത്യ ജേതാവ് സിമ്രാൻ തനേജ. അതിനായ അവർ പിൻതുടർന്ന ശീലങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 

Advertisment

Also Read: ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ എണ്ണ പൊക്കിളിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

  • എന്റെ ജോലി പോലെയാണ് ഞാൻ വെള്ളം കുടിക്കുന്നത്, എപ്പോഴും ഇലക്ട്രോലൈറ്റുകളോ അല്ലെങ്കിൽ തേങ്ങാവെള്ളമോ അതിൽ ഉൾപ്പെടുത്താറുണ്ട്. ജലാശം ചർമ്മത്ത് കൂടുതൽ മെച്ചപ്പെടുത്തുന്നു. 
  • രാവിലെ ആദ്യം ഞാൻ മുരിങ്ങ പൊടിയിൽ മഞ്ഞൾ വെള്ളം കലർത്തി കുടിക്കും. “അഞ്ച് വർഷമായി ഇതൊരു ശീലമാണ്” തനേജ പറയുന്നു.  
  • ചായയിൽ വളരെ കുറച്ച് മാത്രമേ പാലുൽപന്നങ്ങൾ ചേർക്കാറുള്ളൂ എന്നതൊഴിച്ചാൽ അത് പൂർണമായും ഒഴിവാക്കിയതിലൂടെ എന്റെ മുഖക്കുരു അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമായി. “എല്ലാവർക്കും അങ്ങനെയാകണമെന്നില്ല, പക്ഷേ അത് എന്റെ ചർമ്മത്തെ മാറ്റിമറിച്ചു,” തനേജ പറഞ്ഞു.

Also Read: ദിവസവും രാവിലെ ഈ വെള്ളം കുടിക്കൂ, യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാം

Advertisment
  • ഡാർക്ക് ചോക്ലേറ്റ് (70 ശതമാനമോ അതിൽ കൂടുതലോ) അധിക പഞ്ചസാരയില്ലാതെ എനിക്ക് ആന്റിഓക്‌സിഡന്റുകൾ നൽകി, ഇത് എന്റെ ചർമ്മത്തെ കൂടുതൽ വ്യക്തമാക്കുകയും മിൽക്ക് ചോക്ലേറ്റിൽ നിന്ന് വ്യത്യസ്തമായി വീക്കം കുറയ്ക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. 
  • ഞാൻ ഇപ്പോൾ മദ്യം കഴിക്കാറില്ല. മദ്യത്തിൻ്റെ അളവ്  കുറച്ചതോടു കൂടി കൂടുതൽ തിളക്കവും നല്ല ഉറക്കവും ലഭിച്ചു തുടങ്ങി. 
  • ഒമേഗ-3 കൾ വിലമതിക്കാനാവാത്തതാണ്. “നിങ്ങൾക്ക് സപ്ലിമെന്റുകളിലൂടെയോ ചിയ വിത്തുകൾ, സാൽമൺ, മത്സ്യ എണ്ണ പോലുള്ള പ്രകൃതിദത്ത രൂപങ്ങളിലൂടെയോ ദിവസവും ഇത് കഴിക്കാം. ഇത് വലിയ വ്യത്യാസമുണ്ടാക്കും” തനേജ പറഞ്ഞു.
  • അവക്കാഡോ, നട്സ്, നെയ്യ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കാം. ഇത് ഉള്ളിൽ നിന്ന് മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം ലഭ്യമാക്കുന്നു. 
  • ശുദ്ധീകരിച്ച പഞ്ചസാര കുറയ്ക്കുന്നത് അപ്രതീക്ഷിത ബ്രേക്ക്ഔട്ടുകൾ കുറയ്ക്കാൻ സഹായിച്ചു.
  • ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ബോൺ ബ്രോത് - കുടലിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ശക്തിക്കും മികച്ചതാണ്.
  • അതെ, ചർമ്മ പരിചരണവും പ്രധാനമാണ്. നിങ്ങൾ നിങ്ങളുടെ ശരീരത്തിന് നൽകുന്ന നൽകുന്ന എല്ലാ ഉത്പന്നങ്ങളും അതിന് സഹായിക്കുമെന്ന് തനേജ പറഞ്ഞു.

ഈ ശീലങ്ങൾ സ്ഥിരമായി പാലിക്കുക എന്നതാണ് പ്രധാനം. ദിവസവും 7-8 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം ശീലമാക്കാം.  ചർമ്മം ഒറ്റരാത്രികൊണ്ട് രൂപാന്തരപ്പെടുന്നില്ല. കാലക്രമേണ, ആരോഗ്യകരമായ ഭക്ഷണക്രമം ശാശ്വതമായ വ്യത്യാസം വരുത്തും. ഇത്തരത്തിലുള്ള ചെറിയ ശീലങ്ങൾ വലിയ വ്യത്യാസങ്ങൾക്ക് കാരണമാകുമെന്ന് തനേജ വ്യക്തമാക്കുന്നു. 

Also Read: ഈ എണ്ണയാണ് എന്റെ കറുകറുത്ത മുടിയുടെ രഹസ്യം; വെളിപ്പെടുത്തി ശ്രുതി ഹാസൻ

നല്ല ജലാംശം നിലനിർത്തുക, മദ്യപാനം പരിമിതപ്പെടുത്തുക, ശുദ്ധീകരിച്ച പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ഒമേഗ-3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുന്നത് വർധിപ്പിക്കുക എന്നിവയെല്ലാം ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു. "മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ള ചില വ്യക്തികൾക്ക് പാലുൽപന്നങ്ങൾ കുറയ്ക്കുന്നത് സഹായിച്ചേക്കാം, എന്നിരുന്നാലും ഈ ഫലം സാർവത്രികമല്ല, വ്യക്തിയിൽ നിന്ന് വ്യക്തിക്ക് വ്യത്യാസപ്പെടുന്നു" എന്ന് സർട്ടിഫൈഡ് പ്രമേഹ അധ്യാപികയും കൺസൾട്ടന്റ് ഡയറ്റീഷ്യനുമായ കനിക മൽഹോത്ര പറയുന്നു.

ഈ ശീലങ്ങളിൽ പലതും പ്രയോജനകരമാണെങ്കിലും, വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാമെന്നും എല്ലാ തന്ത്രങ്ങളും എല്ലാവർക്കും ഫലപ്രദമാകില്ലെന്നും ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്. "ഇൻഫ്ലുവൻസർ ഊന്നിപ്പറഞ്ഞതുപോലെ ഒരു സമഗ്ര സമീപനമാണ് പ്രധാനം, പക്ഷേ അവകാശവാദങ്ങൾ നിലവിലെ ശാസ്ത്രീയ തെളിവുകൾ മനസ്സിലാക്കി വ്യാഖ്യാനിക്കുകയും ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കായി വ്യക്തിഗതമാക്കുകയും വേണം" എന്ന് മൽഹോത്ര വ്യക്തിമാക്കുന്നു. 

Read More: തൈരും തേനും ചേർത്ത ഫെയ്സ്‌മാസ്ക്; നദിയ മൊയ്തുവിന്റെ സൗന്ദര്യ രഹസ്യം

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: