scorecardresearch

ഇവയിലൊന്ന് മതി, മുടിയഴകിന് ഇനി സ്പാ ചെയ്യേണ്ട

ജീവിതശൈലി മുതൽ പല പ്രശ്നങ്ങളും തലമുടിയുടെ കട്ടി കുറയുന്നതിലേയ്ക്കു നയിച്ചേക്കാം. അതിന് പ്രത്യേകം കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ഒന്നും വേണ്ട, പകരം കൈയ്യിലുള്ള ഈ ചേരുവകൾ ഉപയോഗിക്കാം

ജീവിതശൈലി മുതൽ പല പ്രശ്നങ്ങളും തലമുടിയുടെ കട്ടി കുറയുന്നതിലേയ്ക്കു നയിച്ചേക്കാം. അതിന് പ്രത്യേകം കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ഒന്നും വേണ്ട, പകരം കൈയ്യിലുള്ള ഈ ചേരുവകൾ ഉപയോഗിക്കാം

author-image
Lifestyle Desk
New Update
Soft And Strong Hair FI

കട്ടിയുള്ള ഇടതൂർന്ന തലമുടി സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയും, വർദ്ധിച്ചുവരുന്ന മലിനീകരണവും, തെറ്റായ ഭക്ഷണക്രമവും നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, തലമുടിയുടെ സൗന്ദര്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മുടി കൊഴിച്ചിൽ, അകാല നര, മുടിയുടെ കട്ടി കുറയുക എന്നിവ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. ഈ പ്രതിസന്ധികളെ മറികടക്കാൻ പലരും വിലകൂടിയ കെമിക്കൽ ട്രീറ്റ്‌മെന്റുകളെയും ഹെയർ സ്പാകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ പലപ്പോഴും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താൻ കാരണമാകും.

Advertisment

Also Read:ഒരു പിടി കറിവേപ്പില മതി, ഇനി നാച്യുറലായി നരച്ച മുടി കറുപ്പിക്കാം

പകരം വീട്ടിൽ ലഭ്യമായതും പ്രകൃതിദത്തവുമായ ചേരുവകൾ പ്രയോജനപ്പെടുത്താം.

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ പ്രത്യേകമെടുക്കാം. ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പരുട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് ഗുണകരമാണ്.

Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുചൂടോടെ ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യാം. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യാം. ശേഷം ഒരു ഷവർ ക്യാപ് ഉപയോഗിച്ച് തലമുടി കെട്ടി വയ്ക്കാം. രാവിലെ കഴുകി കളയാം. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഇത് ആവർത്തിക്കൂ.

സവാള ജ്യൂസ്

സവാള നീര് ശിരോചർമ്മത്തിഷ പുരട്ടാം. 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിച്ചു നോക്കൂ.

Also Read: വെളിച്ചെണ്ണയോ ബദാം ഓയിലോ, വരണ്ട തലമുടിക്ക് ഇതിൽ ഏതാണ് ഉത്തമം?

മുട്ട മാസ്ക്

മുട്ടയുടെ വെള്ളയിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്ക യോജിപ്പിക്കാം. ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

ഉലുവ വിത്ത്

ഉലുവ വിത്ത് ഒരുരാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം. ഇത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കാം. കുളിക്കുന്നതിനു മുമ്പ് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിക്കുന്നത് ശീലമാക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: