/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-fi-2025-10-24-15-37-41.jpg)
തലമുടി സ്മൂത്താകനുള്ള വിദ്യ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-1-2025-10-24-15-38-53.jpg)
തലമുടി നരയ്ക്കുന്നത് തടയാൻ ഉപയോഗപ്രദമായ പ്രതിവിധികൾ ഓൺലൈനിൽ തേടാത്തവർ കുറവായിരിക്കും. പലതും മാറി മാറി പരീക്ഷിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുകയല്ലാതെ വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. ഇനി അത് തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന ആയുർവേദ ഗുണങ്ങളുള്ള ഈ ഹെയർമാസ്ക് ട്രൈ ചെയ്തു നോക്കൂ.
/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-2-2025-10-24-15-38-53.jpg)
ചേരുവകൾ
ഭൃംഗരാജ് പൊടി- 2 ടേബിൾസ്പൂൺ, നെല്ലിക്ക പൊടി- 1 ടേബിൾസ്പൂൺ, റോസ്മേരി അല്ലെങ്കിൽ അരി വെള്ളം, വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-3-2025-10-24-15-38-53.jpg)
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഭൃംഗരാജ് പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർക്കാം. അൽപം റൈസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-4-2025-10-24-15-38-53.jpg)
ഉപയോഗിക്കേണ്ട വിധം
ഷാമ്പൂ ചെയ്യുന്നതിനും ഒരുണിക്കൂർ മുമ്പ് തയ്യാറാക്കിയ മിശ്രിതം തലമുടിയിൽ പുരട്ടാം. നനഞ്ഞ മുടിയിൽ വേണം പുരട്ടാൻ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് അകാല നര തടയാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/10/24/silky-hair-with-homemade-oil-5-2025-10-24-15-38-53.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇത്തരം ഹെയർ പായ്ക്കുകളോടുള്ള പ്രതികരണം തീർത്തും വ്യക്തിഗതമായിരിക്കും. സമീകൃതാഹാരവും ശരിയായ ശുചിത്വവും ഉൾപ്പെടെ മുടി സംരക്ഷണത്തിന് സമഗ്രമായ ഒരു സമീപനം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us