/indian-express-malayalam/media/media_files/2025/12/29/hair-washing-fi-2025-12-29-18-07-47.jpg)
തിളക്കമുള്ള തലമുടി നിങ്ങൾക്ക് സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്
നിറവും മണവും ഇല്ലാത്ത ദ്രാവകമാണ് ഗ്ലിസറിൻ. ഔഷധ മേഖലയിൽ ഇത് വ്യാപകമായി ഉപയോഗത്തിലുണ്ട്. കൂടാതെ ചർമ്മ സംരക്ഷണത്തിനും തലമുടി പരിചരണത്തിനും കാലങ്ങളായി ഗ്ലിസറിൻ ഉപയോഗത്തിലുണ്ട്.
മുടിയിൽ ഈർപ്പം നിലനിർത്താനും താരൻ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനും ഗ്ലിസറിൻ സഹായിക്കും. മുടി കൊഴിച്ചിൽ, താരൻ, ചൊറിച്ചിൽ വീക്കം, എന്നിവയാണ് സാധാരണ എല്ലാവരും നേരിടുന്ന പ്രശ്നം. അതിനായി ഗ്ലിസറിൻ ഉപയോഗിച്ചാലോ?
Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ
തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗ്ലിസറിൻ നല്ലൊരു ഓപ്ഷനാണ്. അത് ഈർപ്പം തടഞ്ഞു നിർത്താൻ ഗുണകരമാണ്. മുടിയെ വേരുകളിൽ നിന്നു തന്നെ കണ്ടീഷൻ ചെയ്യുന്നു. ഇത് ആരോഗ്യമുള്ള തലമുടി വളരുന്നതിന് ഉചിതമായ അന്തരീക്ഷം തലയോട്ടിയിൽ സൃഷ്ടിക്കും.
ചേരുവകൾ
- ഗ്ലിസറിൻ- 1 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
- ഷാമ്പൂ- ആവശ്യത്തിന്
Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി
തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കാം. ശേഷം മുടി കഴുകാൻ ഉപയോഗിച്ചു നോക്കൂ.
Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ
പ്രകൃതിദത്തമായ ഹെയർ മാസ്കുകൾ മുടിക്ക് ആവശ്യമായ ഈർപ്പവും പോഷണവും നൽകുകയും മുടിയുടെ സ്വാഭാവികമായ മൃദുത്വവും തിളക്കവും വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത്തരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുമ്പോൾ ക്ഷമയോടെയുള്ള തുടർച്ചയായ ഉപയോഗം അത്യാവശ്യമാണ്. മുടിയുടെ പുറമെയുള്ള സംരക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം ശീലമാക്കുകയും ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ഫലം നൽകും. നിങ്ങളുടെ മുടിയുടെ തരം തിരിച്ചറിഞ്ഞ് കൃത്യമായ പരിചരണം നൽകുന്നതിലൂടെ പട്ടുപോലെ തിളങ്ങുന്ന കരുത്തുറ്റ മുടി സ്വന്തമാക്കാൻ ഓരോരുത്തർക്കും സാധിക്കും. പ്രകൃതിദത്തമായ രീതികളിലേക്ക് മാറുന്നത് മുടിയുടെ ഭംഗി വർദ്ധിപ്പിക്കുക മാത്രമല്ല, പാർശ്വഫലങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ഒരു തവണ തയ്യാറാക്കിയാൽ ഈ എണ്ണ മാസങ്ങളോളം ഉപയോഗിക്കാം, ഇനി മുടിയിഴകൾക്ക് കരുത്തു നേടാൻ മറ്റൊരു വഴി വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us