/indian-express-malayalam/media/media_files/2025/12/04/hair-care-fi-2025-12-04-15-17-28.jpg)
മുടി പരിചരണത്തിന് കെമിക്കൽ രഹിത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം | ചിത്രം: ഫ്രീപിക്
സൗന്ദര്യത്തിൻ്റെ ലക്ഷണമായി തലമുടിയെ കാണുന്നവരാണ് അധികവും. ഇഷ്ടത്തിനൊത്ത് വെട്ടിയൊതുക്കിയും, മുട്ടറ്റം വളർത്തിയും അത് നിലനിർത്താൻ ഏവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ താരൻ, ചൊറിച്ചിൽ, അമിതമായ മുടികൊഴിച്ചിൽ എന്നിവയൊക്കെ അതിന് തടസമാകുന്നു.
Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ
മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും, പരിചരണവും ലഭിക്കാത്തതാണ് ഇതിന് കാരണം. സമീകൃതമായ ആഹാര ശൈലിയോടൊപ്പം മുടിക്ക് കരുത്ത പകരുന്ന ചില ശീലങ്ങളും പാലിക്കാം. അതിനായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ തേടേണ്ട. പ്രകൃതിദത്ത പ്രതിരോധ മാർഗങ്ങൾ ഒരുപാട് ലഭ്യമാണ്. തലമുടി ശരിയായി കഴുകി വൃത്തിയാക്കുക എന്നത് പ്രധാനമാണ്. അതിന് കെമിക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ തന്നെ ലഭ്യമായ ജൈവ ചേരുവകൾ ഉപയോഗിച്ച് ഷാമ്പൂ തയ്യാറാക്കാം. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ:
Also Read: പാർലറിൽ പോകേണ്ട, മുടി ഡൈ ചെയ്യാൻ ഒരു മുറി ബീറ്റ്റൂട്ട് മതി
ചേരുവകൾ
- തേയില വെള്ളം- 1/2 ലിറ്റർ
- ചെറുനാരങ്ങ- 1
- ചെമ്പരത്തിപ്പൂവ്- 3
- ചെമ്പരത്തി ഇല- 2 പിടി
- മൈലാഞ്ചിയില- 1 പിടി
- തുളിസിയില- 1 പിടി
തയ്യാറാക്കുന്ന വിധം
കുറച്ച് വെള്ളം ഒരു പാത്രത്തിലെടുത്ത് ഒരുസ്പൂൺ തേയില ചേർത്ത് തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത തേയില വെള്ളത്തിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കാം. ഇത് അരിച്ച് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഇതേ സമയം 3 ചെമ്പരത്തിപ്പൂവിൻ്റെ ഇതൾ, മൈലഞ്ചിയില, തുളിസിയില ഒരു പിടി എന്നിവ നന്നായി അരച്ചെടുക്കാം.
Also Read: ദിവസം മുഴുവൻ മുടിയിഴകൾ തിളക്കമുള്ളതായിരിക്കും, ഇനി കണ്ടീഷ്ണറിനു പകരം ഇത് ട്രൈ ചെയ്യാം
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിനു മുമ്പായി തലമുടി പലഭാഗങ്ങളായി വേർതിരിക്കാം. ശേഷം അരച്ചെടുത്ത ഇലകൾ തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റ് കഴിഞ്ഞ് നാരങ്ങ ചേർത്ത തേയില വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇതുപയോഗിക്കാം. മുടി കൊഴിച്ചിൽ, അകാലനര, താരൻ എന്നിവയ്ക്ക് മികച്ച പ്രതിവിധയാണിത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇതൊരു കഷ്ണം പൊടിച്ചെടുക്കൂ, ഇനി ഒരു നര പോലുമില്ലാതെ തലമുടി കട്ടക്കറുപ്പാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us