scorecardresearch

പാറ്റകളും പല്ലികളും ഇനി ശല്യമാകില്ല, വീടിനകം ഫ്രഷായിരിക്കാൻ ഒരു മുറി നാരങ്ങ മതി

നാരങ്ങ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ ഉന്മേഷദായകമായ സുഗന്ധം നിറയ്ക്കാം ഒപ്പം പാറ്റകളുടെയും പല്ലികളുടെയും ശല്യവും ഇല്ലാതാക്കാം

നാരങ്ങ ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ വീടിനുള്ളിൽ ഉന്മേഷദായകമായ സുഗന്ധം നിറയ്ക്കാം ഒപ്പം പാറ്റകളുടെയും പല്ലികളുടെയും ശല്യവും ഇല്ലാതാക്കാം

author-image
Lifestyle Desk
New Update
Smell Fresh DIY Tips

മുറിക്കുള്ളിൽ സുഗന്ധം നിറയ്ക്കാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്

നമ്മുടെ വീടിനുള്ളിൽ എപ്പോഴും നല്ല സുഗന്ധം നിലനിർത്താൻ നമ്മൾ സാധാരണയായി റൂം സ്പ്രേകളോ കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയ്ക്ക് പകരം അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന നാരങ്ങ ഉപയോഗിച്ച് മുറിയിൽ പ്രകൃതിദത്തമായ സുഗന്ധം നിറയ്ക്കാൻ സാധിക്കുമെന്ന് അറിയാമോ? നാരങ്ങയുടെ സിട്രസ് മണം മുറിയിലെ ദുർഗന്ധം അകറ്റുക മാത്രമല്ല, പാറ്റ പല്ലി പോലെയുള്ളവയുടെ ശല്യം കുറയ്ക്കാനും ഉത്തമമാണ്.

Advertisment

Also Read: മൂട്ട ശല്യം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഇതാ പൊടിക്കൈകൾ

നാരങ്ങ എയർ ഫ്രഷ്നർ തയ്യാറാക്കാം

ഏറ്റവും ലളിതമായ മാർഗ്ഗം നാരങ്ങ വെള്ളത്തിലിട്ട് തിളപ്പിക്കുക എന്നതാണ്. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് നാരങ്ങ കഷ്ണങ്ങളും ഒരു കഷ്ണം കറുവപ്പട്ടയും ചേർത്ത് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിൽ നിന്നുവരുന്ന ആവി മുറിയിലാകെ പടരുന്നതോടെ വീടിനുള്ളിൽ ഒരു പ്രത്യേക ഉന്മേഷം അനുഭവപ്പെടും.

Also Read:എത്ര ശ്രമിച്ചിട്ടും പോകുന്നില്ലേ? ടൈൽസിലെ വിട്ടുമാറാത്ത ഏത് കറയും ഇനി സിംപിളായി മായിക്കാം

ഉപ്പും നാരങ്ങയും ചേർന്നുള്ള വിദ്യ

മറ്റൊരു ഫലപ്രദമായ രീതി നാരങ്ങ പകുതിയായി മുറിച്ച് അതിനുള്ളിൽ കുറച്ച് ഉപ്പ് വിതറുന്നതാണ്. ഇത് മുറിയുടെ മൂലയിലോ ജനലിനരികിലോ വെക്കുകയാണെങ്കിൽ, അന്തരീക്ഷത്തിലെ ദുർഗന്ധത്തെ ആഗിരണം ചെയ്യാനും നാരങ്ങയുടെ സുഗന്ധം മുറിയിൽ നിലനിർത്താനും സഹായിക്കും. കിടപ്പുമുറികളിൽ ഇത് വെക്കുന്നത് വായു ശുദ്ധീകരിക്കാൻ ഉത്തമമാണ്.

Also Read: റൂം ഫ്രഷ്നറുകൾ വേണ്ട, ഇനി വീടിനകം സുഗന്ധപൂരിതമാക്കാൻ ഇതാ പൊടിക്കൈ

എസൻഷ്യൽ ഓയിൽ സ്പ്രേ

നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചോ അല്ലെങ്കിൽ നാരങ്ങ നീരും വെള്ളവും മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കാം. ഈ മിശ്രിതം കർട്ടനുകളിലോ മുറിയിലോ സ്പ്രേ ചെയ്യുന്നത് ദീർഘനേരം സുഗന്ധം നിലനിൽക്കാൻ സഹായിക്കും. ബാക്ടീരിയകളെ നശിപ്പിക്കാനുള്ള നാരങ്ങയുടെ കഴിവ് വായുവിനെ കൂടുതൽ ശുദ്ധമാക്കുന്നു.

Read More: ദുർഗന്ധമകറ്റി വീടിനകം ഫ്രഷായി സൂക്ഷിക്കാം, തുളസിയില ഒരെണ്ണം മതി

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: