/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-fi-2026-01-30-15-17-02.jpg)
കണ്ണിനു ചുറ്റുമുള്ള ചർമ്മത്തിനും പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-3-2026-01-30-15-17-16.jpg)
മുഖത്ത് മാത്രമല്ല കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും പാല് ഫലപ്രദമാണ്. പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തി ചുളിവുകൾ പാടുകൾ എന്നിവ മായിക്കാൻ സഹായിക്കും. പാലിനൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേർക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-4-2026-01-30-15-17-16.jpg)
പാൽ
ഒരു കോട്ടൺ പാട് തണുപ്പിച്ച് പാലിൽ മുക്കാം. ശേഷം കണ്ണുകൾ അടച്ച് മുകളിൽ അത് വയ്ക്കാം. 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം പഞ്ഞി മാറ്റി മൃദുവായി മസാജ് ചെയ്യാം.
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-5-2026-01-30-15-17-16.jpg)
പാൽ മഞ്ഞൾപ്പൊടി
ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കാം. ഈ മിശ്രിതം കണ്ണിനു താഴെ പുരട്ടി 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-6-2026-01-30-15-17-16.jpg)
പാൽ തേൻ
ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണുകളുടെ താഴെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-1-2026-01-30-15-17-16.jpg)
പാൽ ബദാം എണ്ണ
ഒരു ടേബിൾസ്പൂൺ പാലിലേയ്ക്ക് ഏതാനും തുള്ളി ബദാം എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കണ്ണിനടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2026/01/30/under-eye-darkcircle-2-2026-01-30-15-17-16.jpg)
പാൽ കടലമാവ്
ഒരു ടേബിൾസ്പൂൺ കടലമാവിലേക്ക് അൽപ്പം പച്ചപ്പാൽ ചേർത്തിളക്കി യോജിപ്പിക്കുക. വൃത്തിയാക്കിയ മുഖത്ത് അത് പുരട്ടി അൽപ്പ സമയം വിശ്രമിക്കുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/04/milk-for-face-care-fi-2025-10-04-10-16-41.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പാൽ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. എന്തെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ഇത് ശീലമാക്കാം. ചർമ്മാരോഗ്യവുമായി ബന്ധമെപ്പട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us